തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. നടത്തറ ഡിവിഷന്‍ കൗണ്‍സിലറായ ഷീബാ ബാബുവാണ് ബിജെപിയില്‍ ചേര്‍ന്നത്.
ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗവും കോര്‍പ്പറേഷനിലെ മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായിരുന്നു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ഷീബാ ബാബു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപിയില്‍ ചേര്‍ന്ന ഷീബാ ബാബുവിനെ കൃഷ്ണപുരം ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.
















