ഡ്രാഗൺസ് ഐ അല്ലെങ്കിൽ ലോങ്ങാൻ ഫ്രൂട്ട് എന്നറിയപ്പെടുന്ന പഴം കൊണ്ട് ഏറെ സ്വാദിഷ്ടമായ ഒരു വിഭവം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. സ്വീറ്റ് റൈസ് വിത്ത് ലോങ്ങാൻ ആൻഡ് കോക്കനട്ട് ക്രീം റെസിപ്പി നോക്കാം.
ചേരുവകൾ
പച്ചരി -1/2 കപ്പ്
പഞ്ചസാര -1/4 കപ്പ്
ലോങ്ങാൻ പഴം – 1/2 കപ്പ്
ഉപ്പ് – 1/4 ടീസ്പൂൺ
കോക്കനട്ട് ക്രീം
അരിപ്പൊടി – 1 ടേബിൾ സ്പൂൺ
വെള്ളം – 4 ടേബിൾ സ്പൂൺ
തേങ്ങാപാൽ – 4 ടേബിൾ സ്പൂൺ
ഉപ്പ് – 1/4 റ്റീ സ്പൂൺ
തയാറാക്കുന്ന വിധം
പച്ചരി വേവിക്കുക. പഞ്ചസാര ചേർത്ത് ഇളക്കി കൊടുക്കുക. ലോങ്ങാൻ പഴം ചേർക്കുക. ഉപ്പ് ചേർക്കുക. ലോങ്ങാൻ പഴം പത്തു മിനിറ്റ് ചെറുതീയിൽ വേവിച്ചു മാറ്റി വെയ്ക്കുക
കോക്കനട്ട് ക്രീം തയാറാക്കാൻ
അരിപ്പൊടി വെള്ളത്തിൽ കട്ടയില്ലാതെ കലക്കി എടുക്കുക. തേങ്ങാപാൽ നല്ല കട്ടിയായി പിഴിഞ്ഞു എടുത്തു വെയ്ക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ തേങ്ങാപാൽ ഒന്നു ചൂടാക്കുക. അപ്പോൾ തന്നെ കലക്കി വെച്ചിരിക്കുന്ന അരിപൊടി ചേർത്ത് ഇളകി ഒരു കുഴമ്പ് രൂപത്തിൽ വേവിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്തെടുത്താൽ കോക്കനട്ട് ക്രീം റെഡി. തയാറാക്കി വെച്ചിരിക്കുന്ന റൈസ് കോക്കനട്ട് ക്രീം ചേർത്ത് വിളമ്പാം.
















