നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും തമ്മിലുള്ള പ്രണയം പരസ്യമായ രഹസ്യമാണ്. ഇരുവരും ഇക്കാര്യം ഒരിക്കിലും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇപ്പോഴിതാ ജനക്കൂട്ടത്തിന് മുന്നിൽ വെച്ച് പരസ്യമായി രശ്മികയുടെ കയ്യില്‍ ചുംബിച്ച് വിജയ് ദേവരകൊണ്ട. ഇത് ആരാധകരെ അത്ഭുതപ്പെടുത്തി.
Vijay Devarakonda kissing Rashmika Mandanna’s hand — the cutest moment on the internet today! 🥰💫#VijayDevarakonda #RashmikaMandanna #CutestPair #VijayRashmika #TheGirlFriend #girlfriend #rashmika pic.twitter.com/qq5fE1Ppwv
— 𝐕𝐢𝐠𝐧𝐞𝐬𝐡 🚩 (@vignesh__9) November 12, 2025
രശ്മിക മന്ദാനയുടെ പുതിയ ചിത്രം ‘ദി ഗേൾഫ്രണ്ടി’ന്റെ ഹൈദരാബാദിൽ നടന്ന വിജയാഘോഷ ചടങ്ങിനിടയ്ക്ക് പരസ്യമായി രശ്മികയുടെ കയ്യില്‍ ചുംബിക്കുകയായിരുന്നു വിജയ്. വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷം ആദ്യമായാണ് ഒരു പൊതുപരിപാടിയിൽ ഇരുവരും ഇത്രയധികം അടുപ്പം കാണിക്കുന്നത്. 2026 ഫെബ്രുവരിയിൽ ഇവരുടെ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
അടുത്തിടെയാണ് രശ്മികയുടേയും വിജയ്യുടേയും വിവാഹനിശ്ചയം കഴിഞ്ഞത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വച്ച് വിവാഹനിശ്ചയം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. 2018ൽ പുറത്തിറങ്ങിയ ‘ഗീത ഗോവിന്ദം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്.
















