മഞ്ചേരിയിൽ കഞ്ചാവ് കടത്തിയതിന് പൊലീസ് അറസ്റ്റു ചെയ്ത തമിഴ്‌നാട് സ്വദേശിക്ക് അഞ്ചു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. മധുര തിരുമംകുളം പാറപ്പെട്ടി സിക്കാഊറണി ശിവനെയാണ് (52) മഞ്ചേരി എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്.
2017 മാര്‍ച്ച് ഒന്നിന് വൈകീട്ട് നാലോടെ കൊളത്തൂര്‍ പൊലീസാണ് എം.ഇ.എസ് കോളജ് പരിസരത്തുള്ള കുരിശുപള്ളിക്ക് സമീപത്തു വെച്ച് പ്രതിയെ പിടികൂടിയത്. വിൽപ്പനയ്ക്കായി വെച്ചിരുന്ന 5.9 കിലോ കഞ്ചാവ് ആണ് പോലീസ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. കോടതി വിധിച്ച പിഴ തുകയായ 50,000 രൂപ അടക്കാൻ സാധിച്ചില്ലെക്കിൽ അതിന്റെ ശിക്ഷയായി ഒരു വര്‍ഷത്തെ അധിക തടവ് കൂടി അനുഭവിക്കേണ്ടി വരും.
















