പത്തുപേരുടെ കൊലപാതകത്തിന് കാരണമായ ഡെല്‍ഹിയില്‍ ചുവന്നകോട്ടയ്ക്കു സമീപത്തുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ലെങ്കിലും അതൊരു തീവ്രവാദ ആക്രമണമായിരുന്നു. ഇത് മനസ്സിലാക്കി പാക്കിസ്താനെ നോട്ടമിട്ടിരിക്കുകയാണ് ഇന്ത്യന്‍ സേന. ഇന്ത്യയുടെ ഏത് ഭാഗത്തായാലും സ്‌ഫോടനങ്ങളുണ്ടായാല്‍ അതിനു പിന്നില്‍ മുസ്ലീം താവ്രവാദ ഗ്രൂപ്പുകളെ പോറ്റിവളര്‍ത്തുന്ന പാക്കിസ്താന്‍ ആണെന്നതില്‍ തര്‍ക്കമുണ്ടാകില്ല. റെഡിഫോര്‍ട്ടിന് അടുത്തുണ്ടായതും അതു തന്നെയാണ്. ഇത് ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനുള്ള മറുപടിയാണെങ്കില്‍ തിരിച്ചടിക്കുള്ള എല്ലാ സജ്ജീകരണങ്ങളും സൈന്യം തയ്യാറാക്കി കഴിഞ്ഞു. ഇനി കിട്ടേണ്ടത്, കേന്ദ്ര മന്ത്രിസഭയുടെ അനുമതി മാത്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയും, ആഭ്യന്തരമന്ത്രി അമിത്ഷായും തമ്മില്‍ ആശയ വിനിമയം നടത്തിക്കഴിഞ്ഞു.
സ്‌ഫോടനത്തിനു പിന്നിലുള്ളവരെയും അതിനു ഗൂഢാലോചന നടത്തിയവരെയും, അഴര്‍ക്ക് എല്ലാ പിന്തുണയും നല്‍കിയവരെയും താവളത്തിലെത്തി നശിപ്പിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. പറഞ്ഞത് ചെയ്യുമെന്നല്ല, ചെയ്തതിനു ശേഷമേ പറയൂ എന്ന ലൈനാണ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെത്. പഹല്‍ഗാമില്‍ 28 പേരുടെ ശിരസ്സു പിളര്‍ത്തി വെടി പൊട്ടിച്ച് കടന്നു കളഞ്ഞവര്‍ പാക്കിസ്താനില്‍ പരിശീലനം പൂര്‍ത്തിയാക്കി എത്തിയവരായിരുന്നു. അവര്‍ക്ക് പരിശീലനം ലഭിച്ച താവളങ്ങള്‍ ഇന്നില്ല. കത്തിച്ചാമ്പലായതും, തകര്‍ത്തു തരിപ്പണമായതുമായ ഭീകരതാവളങ്ങള്‍ എത്രയെന്ന കണക്കു പോലും പാക്കിസ്താനെ ഞെട്ടിക്കുന്നുണ്ട്.
ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തും, ബ്രഹ്മോസ് മിസൈലുകളുടെ പ്രഹര ശേഷിയും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും പാക്കിസ്താന്റെ ഞെട്ടിന്റെ വ്യാപ്തി കൂട്ടിയിട്ടുണ്ട്. തിരിച്ചടികള്‍ എങ്ങനെയൊക്കെ ആകുമെന്ന് ചിന്തിച്ചെടുക്കാന്‍ പോലും സമയം നല്‍കില്ല എന്നതാണ് ആക്രമണത്തിന്റെ വൈദഗ്ധ്യം. നുഴഞ്ഞു കയറാനും, ഇന്ത്യയിലെ മതഭ്രാന്തുള്ളവരെ ഉപയോഗിച്ച് സ്‌ഫോടനങ്ങള്‍ നടത്താനുമല്ലാതെ നേര്‍ക്കു നേര്‍ പൊരുതാന്‍ പാക്കിസ്താന് ഇനിയും ധൈര്യം വന്നിട്ടില്ല. അതുകൊണ്ടു തന്നെ തീവ്രവാദത്തിനും, തീവ്രവാദികള്‍ക്കും ഇന്ത്യ നല്‍കുന്ന മറുപടി ‘ഓപ്പറേഷന്‍ സ്‌കാര്‍’ എന്നായിരിക്കാനാണ് സാധ്യത കല്‍പ്പിക്കുന്നത്. ഇന്ത്യയില്‍ നടത്തിയ തീവ്രവാദത്തിന് ഒരു ‘മുറിപ്പാട്’ പോലെ ഉണങ്ങാത്ത പാട് നല്‍കുമെന്നു തന്നെയാണ് ജനത ചിന്തിക്കുന്നത്.
പഹല്‍ഗാമിന്റെ തിരിച്ചടിക്ക് പ്രധാനമന്ത്രിയാണ് സൈനിക ഓപ്പറേന് പേരിട്ടത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സ്വന്തം ഭര്‍ത്താക്കന്‍മാരെ കണ്‍മുന്‍പില്‍വെച്ച് പോയിന്റ് ബ്ലാങ്കില്‍ തലയില്‍വെടിവെച്ചു കൊന്നതാണ്. ഭര്‍ത്താവ് മറിച്ച സ്ത്രീകള്‍ക്ക് നെറ്റിയില്‍ ഇടുന്ന സിന്ദൂരം മായ്ച്ചു കളയേണ്ട അവസ്ഥയുണ്ടായി. വിധവകളാണ് അങ്ങനെ ചെയ്യുന്നത്. തീവ്രവാദികളാല്‍ തങ്ങളുടെ ദീര്‍ഘ സുമംഗലി അടയാളമായ സിന്ദൂരം മായ്ക്കപ്പെട്ടതിനു പകരം ചോദിക്കുന്നതായി ‘ഓപ്പറേഷന്‍ സിന്ദൂര്‍’. അവര്‍ക്കു വേണ്ടിയാണ് പ്രധാനമന്ത്രി സൈനിക ഓപ്പറേഷന് സിന്ദൂര്‍ എന്ന് പേരിട്ടത്. സമാന രീതി തന്നെ ഇവിടെയും അവലംബിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാര്‍ ബോംബ് സ്‌ഫോടനവുമാായി ബന്ധപ്പെട്ട് ഉപയോഗിക്കാനാവുന്ന പേര് തന്നെയായിരിക്കും ഓപ്പറേഷന് കണ്ടെത്തുക. അങ്ങനെയെങ്കില്‍ റെഡ്‌ഫോര്‍ട്ടിനു സമീപത്തു തീവ്രവാദികള്‍ നടത്തിയ ചെറിയ പോറലിന്, പാക്കിസ്താനില്‍ നല്‍കേണ്ടത് വലിയൊരു പാടാണ്. മായ്ക്കാനും മറയ്ക്കാനും, മറക്കാനും പറ്റാത്ത പാട്. അതായിരിക്കും ‘ഓപ്പറേഷന്‍ സ്‌കാര്‍’. എന്നാല്‍, അങ്ങനെയൊരു പേര് ആക്രമണത്തിന് ഇട്ടില്ലെങ്കില്‍പ്പോലും, പാക്കിസ്താന്റെ തീവ്രവാദത്തിന് ചുട്ട മറുപടി കൊടുക്കണം എന്നു തന്നെയാണ് ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്നത്. ഇതിനായുള്ള സായുധ സേനയുടെ സജ്ജീകരണങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.
പാകിസ്ഥാന് തിരിച്ചടി നല്‍കാന്‍ ഓപ്പറേഷന്‍ സിന്ദൂരില്‍ നിര്‍ണായക പങ്കുവഹിച്ച എസ്-400 സര്‍ഫസ്-ടു-എയര്‍ മിസൈല്‍ സിസ്റ്റങ്ങള്‍ അതിര്‍ത്തികളില്‍ വിന്യസിച്ചു കഴിഞ്ഞു. ഇനിയും കിട്ടാനുള്ള സ്‌ക്വാഡ്രണുകള്‍ 2026-27 ല്‍ കൈമറുമെന്നും റഷ്യ പറഞ്ഞിട്ടുണ്ട്. റഷ്യ-യുക്രെയ്ന്‍ യുദ്ധം കാരണം വൈകിയ എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ നാലാമത്തെയും അഞ്ചാമത്തെയും സ്‌ക്വാഡ്രണുകളുടെ കൈമാറ്റമാണ് നടക്കാന്‍ പോകുന്നത്.
2018 ല്‍ റഷ്യയുമായി ഒപ്പുവച്ച 5.43 ബില്യണ്‍ ഡോളറിന്റെ (40,000 കോടി രൂപ) കരാര്‍ പ്രകാരം 2023 അവസാനത്തോടെ ഇന്ത്യക്ക് അഞ്ച് സ്‌ക്വാഡ്രണുകളും ലഭിക്കുമെന്ന് നിശ്ചയിരിച്ചിരുന്നു. പുതിയ തീരുമാനപ്രകാരം നാലാമത്തെ സ്‌ക്വാഡ്രണ്‍ അടുത്ത വര്‍ഷവും അഞ്ചാമത്തേത് 2027 ലും ഇന്ത്യയിലെത്തും.
ചൈനയെയും പാകിസ്താനെയും നേരിടുന്നതിനായി ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറന്‍, കിഴക്കന്‍ മേഖലകളില്‍ ആദ്യത്തെ മൂന്ന് എസ്-400 സ്‌ക്വാഡ്രണുകളെ ഇന്ത്യന്‍ വ്യോമസേന വിന്യസിച്ചിട്ടുണ്ട്. 380 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ശത്രു ബോംബറുകള്‍ , ജെറ്റുകള്‍, സ്‌പൈ വിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ കണ്ടെത്തി നശിപ്പിക്കാന്‍ ഇവയ്ക്ക് കഴിയും.അതേസമയം ഡി.ആര്‍.ഡി.ഒ പ്രോജക്ട് കുഷയ്ക്ക് കീഴില്‍ 350 കിലോമീറ്റര്‍ ഇന്റര്‍സെപ്ഷന്‍ പരിധിയുള്ള ഒരു തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനവും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളാണ് മറ്റൊന്ന്. ഇത് കൃത്യവും ശക്തവുമായ ആയുധമാണ്. ഇതിനു മുമ്പില്‍ പാക്കിസ്താന്‍ നിലംപരിശാകുമെന്നതില്‍ തര്‍ക്കമില്ല. ഇതിനോടൊപ്പം ആകാശ് മിസൈലുമുണ്ട്. എണ്ണം പറഞ്ഞ മിസൈലുകള്‍ വേറെയും. ഇതെല്ലാം വഹിക്കാനും, കണ്ണടച്ചു തുടക്കുംമുമ്പ് പാക്കിസ്താനെ ഭസ്മമാക്കാനും കഴിയുന്ന ഫ്‌ളൈറ്റുകളും ഇന്ത്യന്‍ സേനയുടെ ഭാഗമായുണ്ട്. പ്രധാനമന്ത്രിയുടെ വാക്കിനു വേണ്ടി മാത്രമാണ് സൈന്യം നില്‍ക്കുന്നത്. തിരിച്ചടിക്കാനുള്ള ഒരേയൊരു വാക്കിനു വേണ്ടി. ഓപ്പറേഷന്‍ പ്രഖ്യാപിച്ചാല്‍ മാത്രം മതിയാകും. അതേസമയം, പാക്കിസ്താന്‍ അതിര്‍ത്തികളില്‍ പ്രതിരോധത്തിനുള്ള ഒരുക്കങ്ങളും, സേനാ വിന്യസവും നടക്കുന്നുണ്ടെന്നാണ് സൂചന.
CONTENT HIGH LIGHTS; Operation ‘Scar’?: Which operation to ask for compensation for the Delhi blast?; Unrest spreading on the border?
















