ഹെവൻ മരിയ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഇരുവരവ്’വിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. കവിത സലോഷ്, അൻഷാദ് മൈതീൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സലോഷ് വർഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം തെന്മല, ആര്യങ്കാവ് എന്നീ മനോഹരമായ ലൊക്കേഷനുകളിലായാണ് ചിത്രീകരിക്കുന്നത്.

ഉമേഷ് ഒറ്റക്കലാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. ഉമേഷ് ഒറ്റക്കലും സലോഷ് വർഗീസും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഉദ്വേഗഭരിതവും സംഭ്രമം ജനിപ്പിക്കുന്നതുമായ കഥാ സന്ദർഭങ്ങളിലൂടെ കടന്നുപോകുന്നതിനൊപ്പം, കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും ഈ ചിത്രം സംസാരിക്കുന്നുണ്ട്. പ്രേക്ഷകന് ആകാംഷയും പ്രതീക്ഷയും ഒരുപോലെ നൽകുന്ന ഒരു ദൃശ്യാനുഭവം സമ്മാനിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.

ഷായി ശങ്കർ, ഏയ്ഞ്ചൽ അനിൽ, നസീർ സംക്രാന്തി, ഗായത്രി നമ്പിയാർ, ഗോപൻ കൽഹാര, സന്ദീപ് ചന്ദ്രപ്പൻ, ലിജോ ലോനപ്പൻ, ശ്രീദേവി, ജെമിനി ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

പ്രസാദ് അറുമുഖമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ശിവ കൃഷ്ണൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. വിജയ് യേശുദാസ്, സിത്താര, അഫ്സൽ, നിമ്യ ലാൽ എന്നിവരാണ് ഗായകർ. വിശ്വാമിത്ര ഗാനരചന നിർവഹിച്ചിരിക്കുന്നു. സുരേഷ് നന്ദൻ പശ്ചാത്തല സംഗീതവും ഡ്രാഗൺ ജിറോഷ് സംഘട്ടന രംഗങ്ങളും ഒരുക്കുന്നു.

കൃഷ്ണജിത് എസ് വിജയനാണ് എഡിറ്റിങ്, സൗണ്ട് ഡിസൈൻ, മിക്സിങ് എന്നിവ കൈകാര്യം ചെയ്യുന്നത്. ബി ഹരി ചീഫ് അസോസിയേറ്റ് ഡയറക്ടർ, ഉണ്ണി ക്‌ളാസ്സിക് തളാപ്പ് കലാ സംവിധാനം, രാജു ഈങ്ങാപ്പുഴ വസ്ത്രാലങ്കാരം, അനൂപ് സാബു ചമയം, കവിത സലോഷ് നിർമ്മാണ നിർവഹണം, മിഥുൻ മനോഹർ കൊറിയോഗ്രാഫി, മനോജ് റിയൽ വിഷൻ സ്റ്റിൽസ്, ഹുസൈൻ അബ്‌ദുൾ ഷുക്കൂർ ഡിഐ & കളറിസ്റ്റ്, മൂവിയോള കൊച്ചിൻ സ്റ്റുഡിയോ എന്നിവരാണ് മറ്റ് പ്രധാന സാങ്കേതിക വിദഗ്ദ്ധർ.

















