കോട്ടയം: നഗരസഭയിൽ തിരുനക്കര 48 ആം വാർഡിൽ എൽ.ഡി.എഫിന് അപ്രതീക്ഷിത സ്ഥാനാർത്ഥി. കോട്ടയം നഗരസഭയിൽ എൻ.സി.പിയ്ക്ക് വിട്ടു നൽകിയ തിരുനക്കര വാർഡിൽ ലതികാ സുഭാഷ് സ്ഥാനാർത്ഥിയായി മത്സരിക്കും.
നഗരമാതാവാകാനായാണ് ലതികയെ എൻ.സി.പി രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന മുന്നണി ചർച്ചയിലാണ് എൽഡിഎഫ് തിരുനക്കര വാർഡ് എൻ.സി.പിയ്ക്കു വിട്ടു നൽകിയത്. ഈ വാർഡിലാണ് ഇന്ന് ചേർന്ന എൻ.സി.പി മണ്ഡലം കമ്മിറ്റി യോഗം ലതികാ സുഭാഷിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചിരിക്കുന്നത്.
ഇതോടെ തിരഞ്ഞെടുപ്പ് രംഗത്ത് ഔദ്യോഗിക പ്രചാരണത്തിന് തുടക്കമായിട്ടുണ്ട്. നിലവിൽ എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലതികാ സുഭാഷ്.
















