ഇതൊരു പ്രെമോഷനോ, പരസ്യമോ അല്ല. പക്ഷെ സാധാരണ ഒരു വ്യക്തി, അവരുടെ കുടുംബത്തിലെ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന സാമൂഹിക പ്രശ്‌നത്തിന് പരിഹാരമാകുമോ എന്ന് ചിന്തിച്ചേക്കാം. ഈ വാര്‍ത്തയും അതിന്റെ അര്‍ത്ഥതലങ്ങളും സ്വന്തം വീടുകളിലേക്ക് ഫോക്കസ് ചെയ്താല്‍ തീരാവുന്ന പ്രശ്‌നം മാത്രമേയുള്ളൂ. ഇങ്ങനെ ആദ്യമേ പറയാന്‍ കാരണം, ഇനി പറയാന്‍ പോകുന്ന വാര്‍ത്തയുടെ ഗൗരവം ചോര്‍ന്നു പോകാതിരിക്കാനാണ്. സ്ത്രീക്കും പുരുഷനും വ്യത്യാസമുണ്ടോ. തുല്യതയുണ്ടോ. സമത്വ സുന്ദരമായ നടാണോ നമ്മുടേത്. ഒട്ടുമിക്ക കാര്യങ്ങളിലും സമത്വവും സ്വാതന്ത്ര്യവും സൗന്ദര്യവുമെല്ലാം പറയുമെങ്കിലും ഇന്നും സ്ത്രീകളുടെ സ്വകാര്യ ഇടങ്ങളിലേക്കുള്ള ഒളിഞ്ഞു നോട്ടത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല.
എന്നാല്‍, പുരുഷന്‍മാരെ സ്ത്രീകള്‍ ഒളിഞ്ഞു നോക്കുന്നുണ്ടോ എന്ന് ആര്‍ക്കും പറയാനുമാകില്ല. അപ്പോള്‍ തുല്യതയുടെ കാര്യം അധികം കടുപ്പിച്ച് പറയാതിരിക്കുയാണ് ഭേദം. ഉദാഹരണത്തിന്, ഒരു ദീര്‍ഘദൂര യാത്ര പോകുന്ന ഒരു സ്ത്രീയും പുരുഷനും വഴിയില്‍വെച്ച് മൂത്രശങ്ക ഉണ്ടായാല്‍ എന്തു സംഭവിക്കും. മൂത്രശങ്ക എന്നത്, ഒരാള്‍ക്കു മാത്രമായി വരാറുള്ളതല്ലെന്ന് ആര്‍ക്കാണറിയാത്തത്. പ്രത്യേകിച്ച് കേരളത്തിലുള്ളവര്‍ക്ക്. മറ്റേതൊരു കാര്യത്തിലും വിയോജിപ്പുണ്ടെങ്കിലും ഒരാള്‍ മൂത്രമൊഴിക്കുന്നതു കണ്ടാല്‍ മറ്റേയാള്‍ക്കും സ്വാഭാവികമായം മൂത്രശങ്കയുണ്ടാകുമെന്നത് അലിഖിത നിയമമാണ്. അതുകൊണ്ട് പൊതു ഇടങ്ങളിലെ മൂത്രമൊഴിപ്പുകള്‍ വളരെ പണ്ടേ ചര്‍ച്ച ചെയ്യപ്പെടേണ്ടതായിരുന്നു.
എന്നാല്‍, മൂത്രമൊഴിക്കുന്നതൊക്കെ ചര്‍ച്ചയ്ക്കു വിധേയമാക്കുന്നത് മ്വേച്ഛമല്ലേയെന്ന മനോഭാവത്തില്‍ അതൊന്നും നടന്നില്ല. എന്നാല്‍, മൂത്രമൊഴിക്കുക എന്നത് പുരുഷനേക്കാള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വലിയ പ്രശ്‌നം തന്നെയാണ്. റോഡിലും, ഒരു പോസ്റ്റിന്റെ മറയില്‍പ്പോലും നീട്ടിയും താഴ്ത്തിയുമൊക്കെ മൂത്രമൊഴിക്കാന്‍ അനുവാദമുള്ളതു പോലെയാണ് പുരുഷന്‍മാരുടെ എന്നത്തെയും ഗമ. എന്നാല്‍, സ്ത്രീകള്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയില്ലല്ലോ. അതുകൊണ്ടാണ് അവര്‍ സ്ത്രീകളാകുന്നത്. പൊതു ഇടങ്ങളില്‍ പൊതു വഴികളില്‍ മൂത്രശങ്ക തീര്‍ക്കാന്‍ കഴിയുന്ന പുരുഷന്‍മാര്‍ സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്ന ബൗദ്ധിക വളര്‍ച്ചയുടെ പാതയിലാണ് ഇപ്പോള്‍ എന്നു പറയാതെ വയ്യ.
എന്നാല്‍, സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ പരസ്യമായി മൂത്രശങ്ക തീര്‍ക്കുന്നതിനെ കുറിച്ച് ചിന്തിച്ചു നോക്കൂ. സാധിക്കുന്ന ഒന്നേയല്ല. അങ്ങനെ ചെയ്യുന്നവരെ മാനസിക വിഭ്രാന്തി ഉള്ളവരെന്നു വിളിക്കും. സ്ഥലകാല ബോധമുള്ള സ്ത്രീകള്‍ അങ്ങിനെ ചെയ്യില്ലെന്ന് പുരുഷ മേധാവിത്വ സമൂഹം ഉറപ്പിച്ചു വെച്ചിരിക്കുന്ന നാടാണിത്. അവിടെയാണ് പുരോഗമന പരമായ ചിന്തയില്‍ നിന്നുള്ള കണ്ടെത്തലുകള്‍ വരുന്നത്. ‘ സ്റ്റാന്റപ്പ് ആന്റ് പീ’ ഇതാണ് സ്ത്രീകള്‍ക്ക് ഉപകാരപ്രദമാകുന്ന ഒരു സാധനം. ഈ സാധനം കൈയ്യിലുണ്ടെങ്കില്‍ ദൂരയാത്രകളില്‍ മൂത്രശങ്കയുണ്ടായാല്‍ പുരുഷന്‍മാര്‍ മൂത്രമൊഴിക്കുന്നതു പോലെ നിന്നുകൊണ്ട് എവിടെയും മൂത്രമൊഴിക്കാം.
യാത്ര ചെയ്യുന്നവര്‍ക്കാണ് ഇത് കൂടുതല്‍ ഗുണം ചെയ്യുന്നത്. സാജന്‍ ചേര്‍ത്തല പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോയില്‍ ബെനീഷ് എന്ന പെണ്‍കുട്ടി ഈ പ്രോഡക്ട് പരിചയപ്പെടുത്തുന്നുണ്ട്. കാണുമ്പോള്‍ ഒരു വഷളന്‍ ചിരിയൊക്കെ വരുമെങ്കിലും, നമ്മുടെ വീടുകളിലെ സ്ത്രീകളും നിരന്തരം അനുഭവിക്കുന്ന വിഷമതകള്‍ മാറ്റാനാകുമെങ്കില്‍ എന്തുകൊണ്ട് ഇതിനെകുറിച്ച് അറിഞ്ഞുകൂടാ എന്നൊരു ചിന്തയുണ്ടാകും. കാരണം, എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി വീടുകളില്‍ നിന്നും പുറത്തിറങ്ങുന്ന സ്ത്രീകളും പെണ്‍കുട്ടികളും തിരികെ വീട്ടിലെത്തുന്നതു വരെ ടോയിലെറ്റില്‍ പോകാതെ പിടിച്ചു നില്‍ക്കും. കാരണം, പൊതു ടോയിലെറ്റുകള്‍ വൃത്തിഹീനമായിരിക്കുമെന്നതാണ് പ്രധാന കാരണം. ഇരുന്നു മൂത്രമൊഴിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന വൃത്തിയില്ലായ്മ വിലയ പ്രശ്‌നം തന്നെയാണ്. പിന്നെ, ഹൈജിനിക് അല്ലാത്ത അന്തരീക്ഷം, ഒപ്പം സുരക്ഷിതത്വമില്ലായ്മ.
ഇതൊക്കെ കൊണ്ടാണ് സ്ത്രീകള്‍ വീടുവിട്ട് പുറത്തിറങ്ങിയാല്‍ ടോയിലെറ്റുകളില്‍ പോകാതെ പിടിച്ചിരിക്കുന്നത്. ഇത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വഴിവെയ്ക്കുന്നുമുണ്ട്. ഈ പ്രോഡക്ടിനെ ആ പെണ്‍കുട്ടി വളരെ തന്‍മയത്വത്തോടെ അവതരിപ്പിക്കുന്നതു പോലും ആ കുട്ടി ഉപയോഗിച്ച് മനസ്സിലാക്കിയതു കൊണ്ടാണ്. പുരുഷനെപ്പോലെ നിന്നുകൊണ്ട് മൂത്രമൊഴിക്കാന്‍ കഴിയുന്നതാണെങ്കില്‍ പോലും, അതൊരു സ്ത്രീയാണ് എന്നത് ഇന്നും സമൂഹത്തില്‍ വലിയ കാഴ്ചയാണ് എന്നത് പറയാതെ വയ്യ. മാറേണ്ടത് മനസ്സുകളാണ് എന്നതു കൂടി ഇവിടെ പറയാതെ പോകാനാവില്ല.
CONTENT HIGH LIGHTS; ‘Standup and Pee’ for women to urinate: If they have this product, girls can go to the bathroom with confidence; Beneesh introduces the product; Watch the video
















