അഗളി: ആദിവാസി കൂട്ടായ്മയായ തമ്പിന്റെ നേതൃത്വത്തിൽ അട്ടപ്പാടിയുടെ ആരോഗ്യം, വികസനം എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തി. തമ്പ് അധ്യക്ഷൻ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ബിനിൽകുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് ഹെൽത്ത് ഇൻസ്പെക്ടർ ടോംസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
ഷോളയൂർ ഹെൽത്ത് ഇൻസ്‌പെക്ടർ കാളി സ്വാമി ഊരുകളിൽ ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.ഊരുതല ആരോഗ്യവും വെല്ലുവിളികളും എന്ന വിഷയത്തിൽ സാമൂഹിക പ്രവർത്തകനായ മനീഷ് ശ്രീകാര്യം, തമ്പ് കൺവീനർ കെ എ രാമു എന്നിവർ ക്ലാസുകൾ നയിച്ചു.
ആദിവാസി വികസനത്തിൽ കുട്ടികളുടെ ഇടം എന്ന വിഷയത്തിൽ വട്ടളക്കി സൊറിയൻ മൂപ്പൻ, രേവതി ഉദയകുമാർ, കാവ്യാ രാമു, പണലി ഗൊട്ടിയാർഗണ്ടി, സുജ ഗോഞ്ഞിയൂർ, സുധീഷ് പട്ടണക്കല്ല് എന്നിവർ ക്ലാസ് എടുത്തു. അടുത്ത പത്തു വർഷത്തെ ആദിവാസി വികസനവും ആദിവാസി ആരോഗ്യവും സംബന്ധിച്ച് 12 ഇനം നിർദ്ദേശങ്ങൾ ശിൽപ്പശാല മുന്നോട്ടുവച്ചു. നിർദേശങ്ങൾ പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി, മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി എന്നിവർക്ക് സമർപ്പിക്കുമെന്ന് തമ്പ് അറിയിച്ചു
















