ഷാർജ: ഇരുപത് ദിവസം മുൻപ് അവധിക്കായി നാട്ടിലെത്തിയ പ്രവാസി മലയാളി വിഡിയോഗ്രാഫർ സാം ബെൻ (46) അന്തരിച്ചു. കൊല്ലം ഇരവിപുരം സ്വദേശിയാണ് മരിച്ചത്.
വർഷങ്ങളായി ഷാർജയിൽ വിഡിയോഗ്രാഫറായി പ്രവർത്തിച്ചിരുന്ന സാം, പ്രൊഫഷണൽ മികവിനാൽ പ്രവാസി സമൂഹത്തിൽ സുപരിചിതനായിരുന്നു. അടുത്തിടെ ഷാർജയിലേയ്ക്ക് സ്വന്തം വിഡിയോഗ്രാഫി സ്റ്റുഡിയോയും ആരംഭിച്ച്, മികച്ച പ്രവൃത്തി നിലവാരത്തിനും സാങ്കേതിക മികവിനും പേരെടുത്തിരുന്നു.
നാട്ടിലെത്തിയതിനു പിന്നാലെ ആരോഗ്യപ്രശ്‌നം മൂലം ചികിത്സയിലായിരിക്കെ മരിച്ചു. ഭാര്യയും രണ്ടു മക്കളുമുണ്ട്.
















