വിവിധ നിറങ്ങളിൽ ലഭ്യമാകുന്ന കാപ്സിക്കം (Bell Pepper) ഇന്ന് നമ്മുടെ അടുക്കളകളിലെയും ഭക്ഷണക്രമത്തിലെയും ഒരു പ്രധാന താരമാണ്. വൈറ്റമിൻ സി, എ, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, നാരുകൾ എന്നിവയാൽ സമ്പന്നമായ കാപ്‌സിക്കം, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കണ്ണിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇതിലെ കുറഞ്ഞ കാർബോഹൈഡ്രേറ്റ് അളവും ഉയർന്ന നാരുകളും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായകമാവുകയും അമിത വിശപ്പ് നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ, ഇതിലടങ്ങിയ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു.
എന്നാൽ, ഗുണങ്ങൾക്കൊപ്പം ചില ദോഷവശങ്ങളും കാപ്‌സിക്കത്തിനുണ്ട്. ചിലർക്ക് ഇത് ദഹനപ്രശ്നങ്ങളോ അലർജിയോ ഉണ്ടാക്കിയേക്കാം. ദഹന സംബന്ധമായ പ്രശ്നങ്ങളുള്ളവരും പ്രത്യേക മരുന്നുകൾ കഴിക്കുന്നവരും കാപ്‌സിക്കം അമിതമായി ഉപയോഗിക്കുന്നതിന് മുൻപ് ആരോഗ്യ വിദഗ്ദ്ധൻ്റെ ഉപദേശം തേടുന്നത് ഉചിതമാണ്. ആരോഗ്യകരമായ ഈ പച്ചക്കറി മിതമായ അളവിൽ ഉൾപ്പെടുത്തുന്നത് വഴി അതിൻ്റെ പോഷകഗുണങ്ങൾ പരമാവധി പ്രയോജനപ്പെടുത്താമെന്നാണ് വിദഗ്ദ്ധാഭിപ്രായം.
















