പ്രസവവേദന അനുഭവിക്കുന്ന മരുമകളോട് കയർത്ത് ഭർതൃമാതാവ്. പ്രയാഗ്‌രാജ് ആശുപത്രിയിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. പ്രസവസമയത്ത് യുവതിയോട് കാണിച്ച സ്ത്രീയുടെ പെരുമാറ്റം സൈബർ ലോകത്ത് ചർച്ചയായി. വീഡിയോയ്ക്ക് എങ്ങും വിമർശനങ്ങൾ ആണ് ഉയരുന്നത്. ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം ഉണ്ടായത്.
View this post on Instagram
ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് യുവതിക്ക് സിസേറിയൻ നടത്താമെന്ന് ഭർത്താവും മറ്റുള്ളവരും പറയുന്നുണ്ടെങ്കിലും ഭർതൃമാതാവ് അനുവാദം നൽകുന്നില്ലെന്നു മാത്രമല്ല, പരിഹസിക്കുന്നതും വീഡിയോയിലുണ്ട്. ‘മിണ്ടാതിരിക്ക്, ഞാൻ നിന്റെ ചിറിയടിച്ചു പൊട്ടിക്കും. ഇങ്ങനെ കരഞ്ഞാൽ നിനക്കെങ്ങനെ ഒരു അമ്മയാകാൻ സാധിക്കും?’– എന്നാണ് ഭർതൃമാതാവ് യുവതിയോടു ചോദിക്കുന്നത്. മാത്രമല്ല വേദന സഹിക്കവയ്യാതെ യുവതി ഭർത്താവിന്റെ കൈപിടിക്കുമ്പോൾ അമ്മായി അമ്മ കൈവിടുവിക്കുന്നതും വിഡിയോയിൽ ഉണ്ട്.
ഗൈനക്കോളജിസ്റ്റ് ഡോ. നാസ് ഫാത്തിമയാണ് സമൂഹമാധ്യമത്തിലൂടെ വിഡിയോ പങ്കുവച്ചത്. ഗർഭിണികളോട് കുടുംബം അൽപം സ്നേഹത്തോടെ പെരുമാറണമെന്ന കുറിപ്പോടെയാണ് ഡോക്ടർ വിഡിയോ പങ്കുവച്ചത്. ഇത്തരം സമയങ്ങളിൽ ആരെങ്കിവും ഒരാൾ സ്നേഹത്തോടെ സംസാരിക്കണമെന്നും കുറിപ്പിൽ പറയുന്നു.
സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ ശ്രദ്ധനേടി. ഭർതൃമാതാവിന്റെ മോശം പെരുമാറ്റത്തെ അംഗീകരിക്കാനാകില്ലെന്നാണ് വിഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്തത്. ഇത്തരം സന്ദർഭത്തിൽ ഭാര്യയ്ക്കു വേണ്ടി സംസാരിക്കാതിരുന്ന ഭർത്താവിനെ വിമർശിക്കുന്നവരുമുണ്ട്. ‘വേദനയിലൂടെയാണ് ആ യുവതി കടന്നുപോകുന്നത്. പക്ഷേ, അവര്‍ ചിരിക്കാൻ ശ്രമിക്കുന്നു’–എന്നിങ്ങനെയും കമന്റുകളെത്തി.