കൊച്ചി: ഇന്ത്യയിലെ മുൻനിര കമ്പനികളിൽ നിക്ഷേപിക്കാനും മികച്ച വരുമാനം നേടാനും അവസരം നൽകുന്ന ‘ഡിഎസ്പി എം.എസ്.സി.ഐ ഇന്ത്യ ഇടിഎഫ്’ അവതരിപ്പിച്ച് പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎസ്പി മ്യൂച്വൽ ഫണ്ട്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട എം.എസ്.സി.ഐ ഇന്ത്യ സൂചികയുടെ പ്രകടനം അനുകരിക്കാനാണ് പുതിയ ഇടിഎഫ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ വിവിധ മേഖലകളിലുള്ള വലുതും ഇടത്തരവുമായ കമ്പനികളിൽ നിക്ഷേപം നടത്താൻ ഈ ഫണ്ട് നിക്ഷേപകരെ സഹായിക്കും. പ്രാരംഭ വിലയിൽ എം.എസ്.സി.ഐ ഇന്ത്യ ഇ.ടി.എഫ് യൂണിറ്റുകൾ വാങ്ങാൻ നവംബർ 19 വരെ അവസരമുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചു.
നിക്ഷേപകർക്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ എളുപ്പത്തിൽ പങ്കുചേരാനുള്ള അവസരം നൽകുകയാണ് പുതിയ ഇ.ടി.എഫ് വഴി കമ്പനി ലക്ഷ്യമിടുന്നതെന്ന് ഡി.എസ്.പി മ്യൂച്വൽ ഫണ്ട് പാസീവ് ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് പ്രോഡക്റ്റ്സ് വിഭാഗം മേധാവി അനിൽ ഘേലാനി പറഞ്ഞു
















