സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കടുത്ത അതൃപ്തിയുമായി യൂത്ത് കോണ്‍ഗ്രസ്. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ അര്‍ഹിച്ച പ്രാതിനിധ്യം ലഭിച്ചില്ല എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍. ഭൂതകാലം മറന്ന് നേതാക്കള്‍ പ്രവര്‍ത്തിക്കരുതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ പരക്കെ തര്‍ക്കമാണ്. പലയിടത്തും റിബലുകള്‍ രംഗത്തെത്തി. ഇതിനിടയിലാണ് കടുത്ത അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
Story Highlights : youth-congress-dissatisfaction-candidate-selection-kerala
കോണ്‍ഗ്രസ് ദേശീയ സംസ്ഥാന നേതൃത്വങ്ങളെ പരാതി അറിയിച്ചെന്നും ഒജെ ജനീഷ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി കൈമാറിയ ഭാരവാഹികളുടെ പേരുകള്‍ പോലും പരിഗണിക്കപെട്ടില്ല. അതിനാല്‍ തന്നെ ജില്ലകളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കെപിസിസി അധ്യക്ഷെനയും ദീപ ദാസ് മുന്‍ഷിയെയും കണ്ടശേഷമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
















