സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടേഴ്‌സ് ഒപി ബഹിഷ്‌കരിച്ച് സമരം ചെയ്ത ദിവസം ഹാജര്‍ രേഖപ്പെടുത്തി ഒപിയില്‍ വെറുതെയിരുന്ന് ഡോക്ടര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പ്രിയ ഷണ്‍മുഖനാണ് ഒപിയില്‍ വെറുതേയിരുന്നത്.
കൊല്ലം സ്വദേശിയായ വേണു ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണമുയര്‍ന്ന അതേ കാര്‍ഡിയോളജി വകുപ്പിലെ ഡോക്ടറാണ് ഒപിയില്‍ വെറുതേയിരുന്നത്. ഹാജര്‍ രേഖപ്പെടുത്തിയ ശേഷം ജോലി ചെയ്യാതെ അന്നേ ദിവസം വെറുതേയിരിക്കുന്നത് രോഗികളോടും വിദ്യാര്‍ഥികളോടും കാണിക്കുന്ന ക്രൂരതയാണെന്നാണ് ആരോപണം ഉയരുന്നത്.
ഹാജര്‍ രേഖപ്പെടുത്തിയ ഡോ. പ്രിയ ഒപിയിലേക്ക് പോകുകയോ മറ്റ് ജോലികളില്‍ ഏര്‍പ്പെടുകയോ ചെയ്യാതെ ഡിപ്പാര്‍ട്ട്‌മെന്റില്‍ തുടര്‍ന്നു. യൂണിറ്റ് ചീഫും പി ജി ഡോക്ടേഴ്‌സും ചേര്‍ന്നാണ് വാര്‍ഡ് റൗണ്ടുകളും ഐസിയു റൗണ്ടുകളും പൂര്‍ത്തിയാക്കിയത്. ശേഷം ഒപിയിലേക്ക് പോയി ഉച്ചകഴിഞ്ഞ് 3 മണിയോടെ ഒപി പൂര്‍ത്തിയാക്കി. 428 രോഗികള്‍ കാര്‍ഡിയോളജി ഒപിയില്‍ ചികിത്സ തേടിയിരുന്നു. കെജിഎംസിടിഎ ഡോക്ടര്‍മാര്‍ പണിമുടക്ക് ദിവസം ഹാജര്‍ രേഖപ്പെടുത്തി വെറുതെ ഇരിക്കുന്നത് രോഗികളോടും വിദ്യാര്‍ത്ഥികളോടും ഉള്ള ക്രൂരതയാണെന്ന് കെജിഎംസിടിഎ ആരോപിച്ചിരുന്നു.
STORY HIGHLIGHT : Medical College doctor didnt work even after registering attendance
















