ജൂലൈ 1 നാണ് 3I/ATLAS എന്ന ഇന്റർസ്റ്റെല്ലാർ വാൽനക്ഷത്രത്തെ കണ്ടെത്തിയത്. 2017 ൽ സൗരയുഥത്തിലെത്തിയ Oumuamua 2019 ൽ എത്തിയ 2l/Borisov എന്നിവയാണ് 3I/ATLAS ന് മുമ്പ് സൗരയുഥത്തെ സന്ദർശിച്ച പ്രധാന രണ്ട് നക്ഷത്രാന്തര വസ്തുക്കൾ.
നാസ 3I/ATLAS ഭൂമിക്ക് ഭീഷണി സൃഷ്ടിക്കുന്നില്ലെന്ന് നാസ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ അതോടൊപ്പം തന്നെ നമ്മുടെ ഗ്രഹത്തിൽ 3I/ATLAS പതിക്കുകയാണെങ്കിൽ അതിനുള്ള സാധ്യത എവിടെയൊക്കെയായിരിക്കും എന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഡാരിൽ സെലിഗ്മാൻ നേതൃത്വം നൽകിയ പഠനം arxiv.org. എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പേപ്പറിൽ നക്ഷത്രാന്തര വസ്തുക്കളുടെ പ്രതീക്ഷിക്കുന്ന പരിക്രമണ മൂലകങ്ങൾ, വികിരണങ്ങൾ, വേഗത എന്നിവയെ പറ്റിയാണ് പ്രതിപാദിക്കുന്നത്.
ഭൂമധ്യരേഖയ്ക്ക് സമീപമുള്ള താഴ്ന്ന അക്ഷാംശങ്ങളാണ് ഇത്തരം വസ്തുക്കൾ പതിക്കുകയാണെങ്കിൽ അതിന്റെ ആഘാതം ഏറ്റുവും അധികം അനുഭവിക്കകയെന്നും പഠനത്തിൽ പറയുന്നുണ്ട്. ഇത്തരത്തിലുള്ള ബഹിരാകാശ വസ്തുക്കളുടെ ചലനം നിയന്ത്രണാതീതമായതിനാൽ ഏകപക്ഷീയമായ ഒരു പഠനമാണ് ഇതെന്നും പറയുന്നുണ്ട്.
















