പ്രസവ ശസ്ത്രക്രിയയെ തുടർന്ന് എസ്.എ.ടി. ആശുപത്രിയിൽ യുവതി മരിച്ച സംഭവത്തിൽ, ആശുപത്രിക്ക് പിഴവില്ലെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തൽ അംഗീകരിക്കാൻ കഴിയില്ലെന്ന് കുടുംബം. നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് മരിച്ച ശിവപ്രിയയുടെ കുടുംബം ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ്.
എസ് എ ടി ആശുപത്രിയിൽ നിന്ന് തന്നെയാണ് അണുബാധ ഉണ്ടായതെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് യുവതിയുടെ ബന്ധുക്കൾ. എന്നാൽ ഈ വാദങ്ങൾ എല്ലാം പൂർണ്ണമായും തള്ളുന്നതാണ് വിദഗ്ധസമിതി റിപ്പോർട്ട്.
ആശുപത്രി എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും അണുബാധക്ക് കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയെണെന്നുമുള്ള കണ്ടെത്തലുമുണ്ട്. റിപ്പോർട്ട് ഉടൻതന്നെ ഡി.എം.ഇ. സർക്കാറിന് കൈമാറും.
















