കേരളത്തിൽ ഏറെ കാലമായി ചർച്ചയായിരുന്ന സിനിമ നയം രൂപീകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ, “ഇന്ത്യയിലെങ്ങുമിത് വരെ ആരും സിനിമ നയം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. കാരണം ശ്രമിച്ചാൽ തന്നെ അപകടമാണിത്. വളരെ തർക്കങ്ങൾ നിറഞ്ഞ മേഖലയാണ്,”എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. വർത്തമാനം’ പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് മന്ത്രി ഈ നിർണായക അഭിപ്രായങ്ങൾ പങ്കുവെച്ചത്. “സിനിമയെന്നാൽ പുറത്തുനിന്ന് നോക്കുമ്പോൾ ഒരു ഭംഗിയുള്ള ലോകം പോലെ തോന്നും. പക്ഷേ അതിന്റെ ഉൾപ്രവർത്തനം തർക്കങ്ങളും സംഘർഷങ്ങളും നിറഞ്ഞതാണെന്ന് എല്ലാവർക്കും അറിയാം. സിനിമ നിർമ്മിക്കുന്ന ആളിനെ അഭിനയിക്കുന്ന ആളിന് ഇഷ്ടമാവില്ല; അഭിനയിക്കുന്ന ആളിനെ നിർമ്മാതാവിന് ഇഷ്ടമാവില്ല. അതിനാൽ തന്നെ അത്തരമൊരു മേഖലയുടെ മേൽ ഒരു നയം കൊണ്ടുവരുന്നതിന് അതിയായ പക്വതയും ജാഗ്രതയും വേണം,” മന്ത്രി വിശദീകരിച്ചു.
കേരളത്തിൽ സിനിമ നയം രൂപീകരിക്കുന്നത് ഇത്രയും സമയം എടുക്കുന്നതെന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോഴും അദ്ദേഹം തുറന്നു പറഞ്ഞു.
“ആലോചന ചെയ്യാൻ കോൺക്ലേവിൽ പോലും ആദ്യം ആരും വരാൻ തയ്യാറായിരുന്നില്ല. അവസാനം ഞാൻ തന്നെയാണ് ഓരോരുത്തരെയും വിളിച്ചു കൊണ്ട് വന്നത്. ഇത്തരമൊരു നയം ഉണ്ടാകുമ്പോൾ ഓരോ വിഭാഗത്തിനും സ്വന്തമായ നിലപാടുകളും പ്രതീക്ഷകളും സമ്മർദ്ദങ്ങളും ഉണ്ടാകും. അതുകൊണ്ട് തന്നെയാണ് ഞാൻ എല്ലാവരോടും നേരിട്ട് സംസാരിച്ച് അഭിപ്രായങ്ങൾ ശേഖരിച്ചത്,” സജി ചെറിയാൻ വ്യക്തമാക്കി.
ഹേമ കമ്മിറ്റിയുടെ നിർദേശങ്ങളും നയത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമം നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ശ്രദ്ധയോടെ കൈകാര്യം ചെയ്യാതെ പോകരുത്; ഒരു തെറ്റായ വാക്കോ നിർദേശമോ പോലും വലിയ വിവാദങ്ങൾക്ക് ഇടവരുത്തും. രാജ്യത്ത് ഒരിക്കലും രൂപീകരിക്കാത്ത ഒരു മേഖലയുടെ നയമാണ് ഇത്. ഭാവിയിൽ തർക്കങ്ങളും പ്രതിഷേധങ്ങളും കുറയ്ക്കാനാണ് നാം ഈ നടപടി എടുക്കുന്നത്,” — മന്ത്രി കൂട്ടിച്ചേർത്തു. സിനിമ നയം രൂപീകരണം ഇപ്പോൾ അന്തിമഘട്ടത്തിലാണെന്നും, മുന്നൊരുക്കങ്ങൾ പൂർത്തിയായതോടെ ചർച്ചകളുടെ അടിസ്ഥാനത്തിൽ സർക്കാർ നടപടിയിലേക്ക് കടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ സിനിമാ മേഖലക്കായി ഒരു സമഗ്ര ‘സിനിമ നയം’ കൊണ്ടുവരാനുള്ള ചർച്ചകൾ ശക്തമാകുമ്പോൾ, അതിന്റെ ഗുണദോഷങ്ങളെ കുറിച്ചു തന്നെ വലിയ വാദ-പ്രതിവാദങ്ങളാണ് ഉയരുന്നത്. സർക്കാർ ഇടപെടൽ വർധിക്കുന്നതിൽ ചിലരും സന്തോഷമില്ലെന്നും, അതാണ് സജി ചെറിയാൻ ഉൾപ്പെടെയുള്ള ചില നേതാക്കൾ മുന്നറിയിപ്പ് നൽകുന്നത്.
സിനിമാ മേഖലയിലെ തൊഴിലാളികൾക്കുള്ള സുരക്ഷ, ശമ്പളക്രമവ്യവസ്ഥ, പീഡനപരാതി പരിഹാരം, തൊഴിൽമാനദണ്ഡങ്ങൾ എന്നിവ കൃത്യമായി ക്രമപ്പെടുത്താൻ ഒരു നയം നിർബന്ധമാണെന്നതാണ്. സിനിമയുടെ ഉള്ളടക്കത്തിലും നിർമ്മാണരീതികളിലും സർക്കാർ ഇടപെടൽ കൂടുന്നത് കലാകാരന്മാരും സംവിധായകരും സംശയത്തോടെ കാണുന്നു. ചില നിർദ്ദേശങ്ങൾ സിനിമയുടെ സൃഷ്ടിപഥത്തെ നേരിട്ട് ബാധിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് ഭയം. അഭിനേതാവിനെ നിർമ്മാതാവിന് ഇഷ്ടമാവില്ല.”നയം വന്നാൽ കരാർ പ്രക്രിയ, വേതനക്രമം, പരാതി പരിഹാര സംവിധാനം എന്നിവയിലൊക്കെ കൂടുതൽ കടുത്ത നിയമങ്ങൾ വരാൻ ഇടയുണ്ട്. ഇതു തന്നെ പുതിയ തർക്കങ്ങൾക്കും വൈകിപ്പിക്കൽക്കും വേദിയായേക്കാം.
















