വടകര: ഊരാളുങ്കൽ ജ്ഞാനോദയം എൽ.പി. സ്കൂളിൽ ശിശുദിനാഘോഷം പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹസ്പർശത്തോടെ നിറഞ്ഞു. സ്കൂളിലെ പഴയ വിദ്യാർത്ഥികളായ ബൈജു ലക്ഷ്മിയും മഹേഷ് എന്നിവർ കുട്ടികൾക്ക് മധുരപലഹാരങ്ങളും മിഠായികളും വിതരണം ചെയ്ത് ആഘോഷത്തിന് മനോഹര തുടക്കം കുറിച്ചു.
യൂണിവേഴ്സൽ കാർമിക് ഫൗണ്ടേഷൻ എന്ന സംഘടനയുടെ സ്ഥാപകനും ചെയർമാനുമായ ബൈജു ലക്ഷ്മി, “കടൽമുതൽ അരുവി വരെ പ്ലാസ്റ്റിക് നിർമാർജനം” എന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന വ്യക്തിയാണ്. 163 വർഷത്തെ പ്ലാസ്റ്റിക്കിന്റെ ചരിത്രവും അതിന്റെ പ്രകൃതി സ്വാധീനവും കുട്ടികൾക്ക് ലളിതമായ രീതിയിൽ അവതരിപ്പിച്ച അദ്ദേഹം, വിദ്യാർത്ഥികളുടെ സംശയങ്ങൾക്കും കൗതുകങ്ങൾക്കും മറുപടി നൽകിയും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു.
പ്രധാനാധ്യാപിക ദിനിഷ പി. സ്വാഗതം നിർവഹിച്ചു. ജിതേഷ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി. സുമ ടീച്ചർ, അതുല്യ ടീച്ചർ, ആഷിഗ ടീച്ചർ എന്നിവർ പങ്കെടുത്തു.
















