വടകര: പരിസ്ഥിതി സംരക്ഷണ ഗതിവിധിയുടെ സംസ്ഥാനതല പരിശീലന ശിൽപശാലയിൽ യൂണിവേഴ്സൽ കാർമിക് ഫൗണ്ടേഷൻ ചെയർമാൻ ബൈജു ലക്ഷ്മി പ്രധാന പ്രഭാഷണം നടത്തി. ജലാശയങ്ങളിലും തീരപ്രദേശങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന് പ്രാദേശിക സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന പുതിയ സമഗ്ര മാതൃകയാണ് അദ്ദേഹം അവിടെ അവതരിപ്പിച്ചത്.
ജലാശയങ്ങളിലെ പ്ലാസ്റ്റിക് വസ്തുക്കൾ സ്വയം കരയിൽ എത്തിക്കുന്ന രീതിയിൽ തൊഴിലാളികളും തീരദേശവാസികളും ചേർന്ന് വളർത്തിയെടുത്ത പുതിയ ശീലം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വലിയ മാറ്റം സൃഷ്ടിച്ചിട്ടുണ്ടെന്ന് ബൈജു ലക്ഷ്മി വിശദീകരിച്ചു. “ഭൂമിയെ ബാധിച്ച ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായ പ്ലാസ്റ്റിക് മലിനീകരണം മനുഷ്യനാണ് സൃഷ്ടിച്ചത്; അതിനാൽ അതിനെ നീക്കം ചെയ്യാനും ഉത്തരവാദിത്വം മനുഷ്യരുടേതാണ്” എന്ന് അദ്ദേഹം പറഞ്ഞു.
‘കടൽമുതൽ അരുവി വരെ പ്ലാസ്റ്റിക് നിർമാർജനം’ എന്ന പദ്ധതിയിലൂടെ കൈവരിച്ച നേട്ടങ്ങൾ ലോകത്തോട് പറയേണ്ട ഉത്തരവാദിത്തം ഉണ്ടെന്ന് അദ്ദേഹം ജനവിയിൽ നടന്ന ഈ സംസ്ഥാന പരിശീലന സമ്മേളനത്തിൽ പറഞ്ഞു.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദഗ്ധർ വിശദമായ പ്രഭാഷണങ്ങളും സെഷനുകളും കൈകാര്യം ചെയ്തു. വിനോദ് ജി, ഗണപതി ഗണപതി ഹെഗ്ഡെ,ഡോ: ഷൈനി കൊച്ചിൻ യൂണിവേഴ്സിറ്റി ഡോ: നന്ദകുമാർ റിട്ടയേർഡ് പ്രൊഫസർ കൊച്ചിൻ യൂണിവേഴ്സിറ്റിബൈജുലക്ഷ്മി ഫൗണ്ടർ & ചെയർമാൻ യൂണിവേഴ്സൽ കാർമ്മിക് ഫൗണ്ടേഷൻ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.പരിശീലന ശിൽപശാല പരിസ്ഥിതി സംരക്ഷണത്തിലെ പുതിയ സമീപനങ്ങളെക്കുറിച്ചുള്ള ശ്രദ്ധേയമായ ചർച്ചകൾക്ക് വേദിയായിരിക്കുകയുണ്ടായി.
















