പട്ടാപ്പകല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ നടുറോഡില്‍ വെട്ടിക്കൊന്നു. സംഭവത്തിൽ നാല് പേര്‍ പൊലീസ് പിടിയിലായി. കര്‍ണാടക യാദ്ഗിരിയിലാണ് ദാരുണ സംഭവം നടന്നത്. മൂന്നു ദിവസം മുന്‍പാണ് ഓഫിസിലേക്കുള്ള വഴിമധ്യേ അജ്ഞലിയ്ക്കു വെട്ടേല്‍ക്കുന്നത്.
ഒരു സംഘം വാഹനം തടഞ്ഞ് തുടരെ വെട്ടുകയായിരുന്നു. മുഖത്തും നെഞ്ചിലും കൈകാലുകളിലും വെട്ടി. ഗുരുതരമായി പരുക്കേറ്റ അഞ്ജലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെയാണ് മരണത്തിനു കീഴടങ്ങുന്നത്.
കൊലയ്ക്ക് കാരണം മുന്‍വൈരാഗ്യമെന്ന് പൊലീസ് പറയുന്നു. കൃത്യത്തിനു പിന്നിലെ മുഖ്യ ആസൂത്രകനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വിശദമായ അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിട്ടു. മൂന്നു വര്‍ഷം മുന്‍പ് ഇവരുടെ ഭര്‍ത്താവിനെയേും വെട്ടിക്കൊന്നിരുന്നു.
















