കൊല്ലത്തു പോലീസുകാരിക്ക് നേരെ ഡെപ്യൂട്ടേഷനിൽ എത്തിയ പൊലീസുകാരൻ്റെ അതിക്രമം. കഴിഞ്ഞ ആറാം തീയതിയായിരുന്നു സംഭവം. സീനിയര്‍ സിപിഒ നവാസിനെതിരെ ചവർ പോലീസ് കേസ് എടുത്തു.
ആറാം തീയതി പുലര്‍ച്ചെ 2 മണിയോടെയാണ് നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഇങ്ങനെയൊരു സംഭവമുണ്ടാകുന്നത്. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരി വിശ്രമിക്കാനായി വിശ്രമ മുറിയിലേക്ക് പോയപ്പോഴായിരുന്നു ഡെപ്യൂട്ടേഷനിൽ എത്തിയ പൊലീസുകാരൻ അതിക്രമിക്കാനായി ശ്രമിച്ചത്. പുരുഷന്മാരുടെ വിശ്രമം മുറിയുടെ അവിടെ നിന്നിരുന്ന നവാസ് ഉദ്യോഗസ്ഥയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു.
ഇതേ തുടർന്ന് പോലീസ്‌കാരി ചവറ പോലീസിലും കമ്മീഷണര്‍ക്കും പരാതി നൽകി. കുപ്പുതല നടപടികളുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
















