Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

ദേശീയ തലത്തിൽ തിളങ്ങി കൊച്ചി മെട്രോ; ഹരിത ഗതാഗതത്തിനുള്ള മികച്ച നഗരത്തിനുള്ള പുരസ്‌കാരം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 15, 2025, 01:56 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജ്യത്തെ ഹരിത ഗതാഗത രംഗത്ത് നൽകിയ മികച്ച സംഭാവനകൾക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (KMRL) ദേശീയ പുരസ്‌കാരം. കേന്ദ്ര ഭവന നഗര കാര്യവകുപ്പ് ഏർപ്പെടുത്തിയ ‘സിറ്റി വിത്ത് ബെസ്റ്റ് ഗ്രീൻ ട്രാൻസ്പോർട്ട് ഇനിഷ്യേറ്റീവ്’ അവാർഡാണ് കൊച്ചി മെട്രോ സ്വന്തമാക്കിയത്. ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിനിടെ കേന്ദ്ര ഭവന നഗരകാര്യവകുപ്പ് മന്ത്രി മനോഹർ ലാലിൽ നിന്നും കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ, ഡയറക്ടർമാരായ സഞ്ജയ്കുമാർ, ഡോ. എം.പി രാംനവാസ് എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

​’മെഗാ ഗ്രീൻ എനർജി പ്രോജക്ട്സ് പവറിംഗ് കൊച്ചിസ് ട്രാൻസ്പോർട്ട് സെക്ടർ’ എന്ന പദ്ധതിയിലൂടെ സുസ്ഥിര വളർച്ചയിൽ കൊച്ചി നഗരം കൈവരിച്ച നേട്ടങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL), കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് എന്നിവയുടെ സംയുക്തമായ ഈ പദ്ധതി, കൊച്ചിയെ സംയോജിതവും പരിസ്ഥിതി സൗഹൃദവുമായ നഗര ഗതാഗതത്തിൻ്റെ ദേശീയ മാതൃകയാക്കി മാറ്റുകയാണ്. ഇന്ത്യയിൽ വായു, കര, റെയിൽ, ജലം എന്നീ നാല് സംഘടിത ഗതാഗത സംവിധാനങ്ങളും ഹരിത ഊർജത്തെ അടിസ്ഥാനമാക്കി സമന്വയത്തോടെ പ്രവർത്തിക്കുന്ന ഏക നഗരമായി കൊച്ചി ഇതോടെ മാറി.

​നിലവിൽ കൊച്ചി മെട്രോ സ്വന്തം ഊർജ്ജാവശ്യങ്ങളുടെ 53 ശതമാനവും സൗരോർജ വൈദ്യുതിയിലൂടെയാണ് നിറവേറ്റുന്നത്. 2028-ഓടെ പൂർണ്ണമായും സൗരോർജത്തിലേക്ക് മാറുകയാണ് മെട്രോയുടെ ലക്ഷ്യം. മെട്രോ സ്റ്റേഷനുകൾക്ക് മുകളിലും പാതകളിലുമായി സജ്ജീകരിച്ചിട്ടുള്ള സോളാർ പാനലുകൾ വഴി പ്രതിവർഷം 13,000 ടണ്ണിലധികം കാർബൺ വിസർജനം കുറയ്ക്കാൻ സാധിക്കുന്നുണ്ട്. ഇത് അഞ്ച് ലക്ഷം വൃക്ഷങ്ങൾ നടുന്നതിന് തുല്യമാണ്. കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസുകളും ഇ-ഓട്ടോകളും വാട്ടർ മെട്രോ ഇലക്ട്രിക് ബോട്ടുകളും നഗരത്തിലെ ലാസ്റ്റ് മൈൽ കണക്റ്റിവിറ്റിയെ കൂടുതൽ ശുദ്ധവും സുരക്ഷിതവുമാക്കുന്നു.

​പൂർണ്ണമായും സൗരോർജ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമായ സിയാൽ, 55 മെഗാവാട്ട് വൈദ്യുതി സോളാർ-ഹൈഡ്രോ സംയോജനത്തിലൂടെ ഉൽപ്പാദിപ്പിച്ചുകൊണ്ട് ഹരിത ഊർജ വ്യാപനത്തിന് കരുത്തേകുന്നു. കൊച്ചി മെട്രോയും സിയാലും ചേർന്ന് പ്രതിവർഷം 66.33 മെഗാവാട്ട് ഹരിത ഇന്ധനം ഉൽപ്പാദിപ്പിക്കുകയും, 62,000 ടണ്ണിലധികം കാർബൺ എമിഷൻ കുറയ്ക്കുകയും ചെയ്യുന്നു. വൻതോതിലുള്ള വൃക്ഷതൈ നടീൽ, ട്രെയിൻ ശുചീകരണത്തിനായി പുറന്തള്ളുന്ന വെള്ളത്തിന്റെ 80 ശതമാനം വരെ ശുദ്ധീകരിക്കുന്ന ജലശുദ്ധീകരണ സംവിധാനം, സ്റ്റേഷനുകളിലെ ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റുകൾ, സോളാർ പാനലുകൾക്ക് കീഴിലെ ജൈവ പച്ചക്കറി കൃഷി തുടങ്ങിയ ഹരിത പ്രവർത്തനങ്ങൾ പുരസ്‌കാരത്തിനായി പരിഗണിച്ചു. കൊച്ചിയെ ശുചിത്വവും ഹരിതവുമായ നഗരമാക്കി മാറ്റുന്നതിൽ ജനങ്ങളുടെ കൂട്ടായ പരിശ്രമത്തെയും ജാഗ്രതയെയും ലോക്നാഥ് ബെഹ്റ അഭിനന്ദിച്ചു.

ReadAlso:

തീരദേശ റെയിൽപാത ഇരട്ടിപ്പിക്കൽ: കുമ്പളത്ത് ചതുപ്പ് നികത്താനായി കെട്ടിട മാലിന്യം ഉപയോഗിക്കുന്നതായി പരാതി

കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഇനി ഒരുമാസം

പ്രഭാത സവാരിക്കിടെ കാർ ഇടിച്ച് വീട്ടമ്മ മരിച്ചു

‘നാഷണൽ വാക്കത്തോൺ’ സംഘടിപ്പിച്ചു

കൊച്ചിയിൽ പുലർച്ചെ ദുരന്തം: തമ്മനം-പൊന്നുരുന്നിയിൽ വാട്ടർ ടാങ്ക് തകർന്നു, ലക്ഷങ്ങളുടെ നഷ്ടം

Tags: KOCHI WATER METRO LIMITEDകൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ്KOCHIനഗരകാര്യവകുപ്പ് മന്ത്രി മനോഹർ ലാൽKOCHI METROMANOHAR LALANWESHANAM NEWSകൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്KOCHI METRO RAIL LIMITEDസിറ്റി വിത്ത് ബെസ്റ്റ് ഗ്രീൻ ട്രാൻസ്പോർട്ട് ഇനിഷ്യേറ്റീവ്'CITY WITH BEST GREEN TRANSPORT INITIATIVEകൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്COCHIN INTERNATIONAL AIRPORT LIMITED

Latest News

കാസർഗോഡ് പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ

സോഷ്യൽ മീഡിയ വഴി സൗഹൃദം: 17കാരിയെ പീഡിപ്പിച്ച 22കാരൻ പിടിയിൽ

സ്ഥാനാർത്ഥികൾക്കൊപ്പം തിരക്കിലാണ് പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര

തമിഴ്‌നാട്ടിലെ ക്രിമിനൽ കേസ് പ്രതികൾ വർക്കലയിൽ അറസ്റ്റിൽ

പാലത്തായി പീഡന കേസില്‍ വൈകിട്ട് മൂന്ന് മണിക്ക് ശിക്ഷ വിധിക്കും; വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

അനീഷിന്റെ പഴയ ഭാര്യ എവിടെ?

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies