മനാമ: ഷൈഖ ഹെസ്സ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ദഅവ സംഗമം സംഘടിപ്പിച്ചു. ഇസ്ലാമിക ദഅവത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രമുഖ പ്രഭാഷകനും ദാറുൽ ബയ്യിന ഇന്റർനാഷണൽ ഇസ്ലാമിക് റിസർച്ച് സ്കൂൾ ഡയറക്റ്ററുമായ ഉനൈസ് പാപ്പിനിശ്ശേരി വിഷയമവതരിപ്പിച്ചു സംസാരിച്ചു.
ഇസ്ലാമിക ദഅവ പ്രവർത്തനത്തിന്റെ പ്രാധാന്യം ഇന്നത്തെ ലോകത്ത് എത്രത്തോളം വിശിഷ്ടമാണെന്ന് അദ്ദേഹം വിശദമായി തന്നെ അവതരിപ്പിച്ചു. നമ്മൾ അനുഭവിക്കുന്ന ഹിദായത്തിന്റെ മഹത്തായ അനുഗ്രഹത്തെ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളെ കുറിച്ചും ഉദ്ബോധിപ്പിച്ചു.
46 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ടിപി അബ്ദുറഹ്‌മാൻ സാഹിബിനെ ചടങ്ങിൽ ആദരിച്ചു. ഷൈഖ ഹെസ്സ സെന്റർ എക്സിക്യുട്ടീവ് ഡയരക്റ്റർ ഷൈഖ് മുഹമ്മദ് ഹുസൈൻ അൽ ഹസൻ ടിപിക്ക് മൊമന്റോ നൽകി.
ഷൈഖ ഹെസ്സ ഇസ്‌ലാമിക് സെന്റർ നടത്തിയ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പരിപാടിയിൽ വിതരണം ചെയ്തു.

സൈഫുള്ള ഖാസിം ഉൽഘാടനം ചെയ്ത പരിപാടിയിൽ അബ്ദുൽ റഹ്മാൻ മുളങ്കോത്ത് അധ്യക്ഷത വഹിച്ചു. ബഷീർ മദനി, മൂസാ സുല്ലമി, നൗഷാദ് സ്കൈ, മനാഫ് സി കെ. എന്നിവർ പ്രസീഡിയം അലങ്കരിച്ചു.
റയീസ് മുഹമ്മദ് സ്വാഗതവും സുഹൈൽ മേലടി നന്ദി പ്രകാശനവും നടത്തി.
യൂസുഫ് കെപി, മുബാറക് വികെ, ഇഖ്ബാൽ അഹ്മദ്, അബ്ദുല്ല പുതിയങ്ങാടി, നസീഫ് സൈഫുള്ള, മായൻ കൊയ്‌ലാണ്ടി, അസ്‌ഹർ അബൂബക്കർ, അബ്ദുൽ ഷുക്കൂർ, ഷാഹിൽ മദനി, നവാഫ് ടിപി, സമീർ മട്ടന്നൂർ, റിഫ്ഷാദ് അബ്ദു റഹ്മാൻ, രഹീസ് മുള്ളങ്കോത്ത്, ഹിഷാം, വനിതാ വിംഗ് പ്രവർത്തകരായ സബീല യൂസുഫ്, സീനത്ത് സൈഫുള്ള, നസീമ സുഹൈൽ, ശസ്മിന രയീസ്, അയിഷ സക്കീർ, മുഹ് സിനാ റഹീസ്, ഫാതിമ റിഫ്ഷാദ്, നാഷിതാ നസീഫ് എന്നിവർ പരിപാട് നിയന്ത്രിച്ചു.
















