കാസർഗോഡ് പ്ലസ് ടു വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. പള്ളിക്കര പാക്കം ചെർക്കാപ്പാറ സുരേഷിനെയാണ് ബേക്കൽ പൊലീസ് പിടികൂടിയത്.
ബേക്കൽ പോലീസ് പരിധിയിലെ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് പീഡനത്തിന് ഇരയായത്. സ്കൂളിൽ സംഘടിപ്പിച്ച കൗൺസിലിങ്ങിന്റെ ഇടയിലാണ് കുട്ടി താൻ പീഡനത്തിനിരയായ വിവരം പറയുന്നത്. ഉടനെ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പരിശോധിച്ചതിനെത്തുടർന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചു.ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മറ്റൊരാൾ നേരത്തെ അറസ്റ്റിലായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാണത്തൂർ സ്വദേശിയായ അനസിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പൊ റിമാൻഡിലാണ്.
















