എറണാകുളം കലൂരില്‍ 12 വയസ്സുകാരന്‍ മകനെ അമ്മയുടെ കാമുകന്‍ മര്‍ദ്ദിച്ച സംഭവം പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ തിരയുന്ന ഒരു പേരാണ് അനുപമ എം. ആചാരി. ആരാണ് ഇവര്‍. എന്താണ് ഇവരെ ഇങ്ങനെ തിരയാന്‍ കാരണം എന്ന് ചിന്തിക്കുമ്പോഴാണ് അനുപമയുടെ നിലപാടുകളും, ഇടപെടലുകളും, സോഷ്യല്‍ മീഡിയയിലെ സ്വീകാര്യതയുമൊക്കെ ചര്‍ച്ചയാകുന്നത്. ആരാണ് കാമുകനൊപ്പം മകനെ മര്‍ദ്ദിച്ച അനുപമ എം. ആചാരി. എറണാകുളം മഹാരാജാസ് കോളജില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടി. അവിടെ വെച്ചു തന്നെ പൂവിട്ട ഒരു പ്രണയം പിന്നീട് വിവാഹത്തിലേക്കും ഒരുമിച്ചുള്ള ദാമ്പത്യത്തിലേക്കുമെത്തി. തുടര്‍ന്ന് സിവില്‍ സപ്ലൈസ് വകുപ്പില്‍ ജോലിയും കിട്ടി. അപ്പോഴൊക്കെയും സോഷ്യല്‍ മീഡിയ ഹാന്റിലില്‍ തന്റെ അക്കൗണ്ടില്‍ നിറയെ ഒരോ വിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ ശക്തമായി പ്രതിപാദിക്കാന്‍ മറന്നില്ല.
വിവാഹം കഴിച്ചത് ഒരു ആര്‍.എസ്.എസ്. അനുഭാവിയെ ആയാതുകൊണ്ടല്ല, അനുപമയും ഹിന്ദുത്വ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ആളായിരുന്നു എന്ന് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സാക്ഷ്യം പറയുന്നു. പഠിച്ചിരുന്ന കാലത്തേ ഇവരുടെ ദാര്‍ഷ്ട്യ സ്വഭാവത്തോട് കുട്ടികള്‍ക്കും വലിയ മതിപ്പില്ലായിരുന്നു. എന്നാല്‍ ഇടതുപക്ഷ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനം ഭരിക്കുന്ന ഒരു ക്യാമ്പസില്‍ മനസ്സുകൊണ്ടും ശരീരം കൊണ്ടും ആര്‍.എസ്.എംസ്. ആയിരിക്കണമെങ്കില്‍ അതിനൊരു ധൈര്യം വേണം. ആ ധൈര്യം അനുപമയ്ക്ക് ഉണ്ടായിരുന്നു എന്നുതന്നെയാണ് കൂടെ പിഠിച്ചിരുന്നവരും സമ്മതിക്കുന്നത്. എന്നാല്‍, സ്വന്തം രാഷ്ട്രീയം പറയാനോ, പ്രവര്‍ത്തിക്കാനോ അന്ന് അവര്‍ തയ്യാറായിരുന്നില്ലെങ്കിലും കോളജ് വിട്ടതോടെ അതും ശക്തമായി തുടങ്ങി സോഷ്യല്‍ മീഡിയയിലൂടെ ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചും ബി.ജെ.പി ഉയര്‍ത്തുന്ന വിഷയങ്ങളെ അനുകൂലിച്ചും, നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചുമൊക്കെ വാക്കുകള്‍ കൊണ്ട് വരച്ചു വെയ്ക്കുന്നുണ്ടായിരുന്നു.
ഓപ്പം, സ്ത്രീപക്ഷ വാദത്തിന്റെ മുഖമാകാനും ശ്രമം തുടങ്ങി. ഇങ്ങനെയാണ് എ.ബി.സി. എന്ന യൂ ട്യൂബ് ചാനലില്‍ ചില സ്ത്രീപക്ഷ വാദചര്‍ച്ചകളില്‍ അഭിപ്രായം പറയാന്‍ മുഖം കാണിച്ചു തുടങ്ങി. പിന്നെ സ്ഥിരമായി ഇവര്‍ സിനിമാ മേഖയിലെ വിഷയങ്ങള്‍, സ്ത്രീകളുടെ സ്വാതന്ത്ര്യം, പുരുഷന്‍മാരുടെ പീഡനം തുടങ്ങിയ വിഷയങ്ങളില്‍ താത്വികമായ അവലോകനങ്ങള്‍ നടത്തി ചര്‍ച്ചയിലെ സ്ഥിരം പാനലിസ്റ്റായി മാറി. ഇപ്പോള്‍ അതേ ചനലില്‍ സ്ത്രീകളുടെ സ്തനാര്‍ബുദത്തെ കുറിച്ച് ഡോക്ടറുമായി ഇന്റര്‍വ്യൂ നടത്തുന്നതു തൊട്ട്, എ.ബി.സി ചാനലിന്റെ അവിഭാജ്യ ഘടകമായി മാറുന്നതാണ് കണ്ടത്. ഇവരുടെ ഭര്‍ത്താവുമായി പിരിഞ്ഞാണ് കഴിയുന്നതെന്നും അവരുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ നിന്നും വായിച്ചെടുക്കാനാകും. പ്രണയത്തെ കുറിച്ചും, ലൈംഗികതയെ കുറിച്ചുമൊക്കെ ചര്‍ച്ചകള്‍ പലതും അപ്പോഴും നടത്തുന്നുണ്ടായിരുന്നു. ഇവരുടെ ചര്‍ച്ചകള്‍ കാണുന്ന പ്രേക്ഷകരും സോഷ്യല്‍ മീഡിയയില്‍ കുറവല്ല.
അതുകൊണ്ടു തന്നെ ശക്തമായ നിലപാടുകള്‍ ഓരോ വിഷയത്തില്‍ പറയുന്നവര്‍ എന്ന ലേബല്‍ സ്വാഭാവികമായും ഇവരില്‍ വന്നുചേര്‍ന്നു. എന്നാല്‍, 12 വയസ്സുള്ള മകനെ മര്‍ദ്ദിച്ച കാമുകനും, മുഖത്ത് നഖം കൊണ്ട് മാന്തിയ അമ്മയെയും കുറിച്ച് ആ മകന്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വന്ന് പറയുമ്പോള്‍, അഏനുപമ എന്ന സ്ത്രീപക്ഷ വാദിയുടെ യഥാര്‍ഥ മുഖം വെളിവാകുകയാണ്. വാ നിറയെ വര്‍ഗീയ രാഷ്ട്രയവും, ചാനലില്‍ സ്ത്രീ പക്ഷ വാദിയുടെ മുഖവും, പിന്നെ സപ്ലൈകോയില്‍ ജോലിയും, ഭര്‍ത്താവിനെ ഉപേക്ഷിക്കലുമൊക്കെയായി ജീവിതം ആഘോഷമാക്കിയതാണ് കാണാനാകുന്നത്. ഭറത്താവുമായുള്ള ബന്ധത്തില്‍ സംഭവിച്ചതെന്താണെന്ന് അനുപമയോ, അവരുടെ ഭര്‍ത്താവോ പറയേണ്ട കാര്യമാണ്. എന്നാല്‍, കുട്ടിയോട് ചെയ്ത കാര്യങ്ങള്‍ കുട്ടി തന്നെ പറഞ്ഞിട്ടുണ്ട്. അതിനുള്ള ശിക്ഷയാണ് അനുപമയുടെ കാമുകനും ഏറ്റു വാങ്ങേണ്ടത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കുട്ടി അനുപമയ്‌ക്കൊപ്പമായിരുന്നു.
- കുട്ടി പറയുന്നത് ഇങ്ങനെ
എന്റെ അമ്മയുടെ കൂടെ നിന്നപ്പോള്‍, സാധാരണ ആ ചേട്ടന്‍ നില്‍ക്കാന്‍ വരുമായിരുന്നു. രണ്ടുമൂന്നാഴ്ച വന്നിട്ട് നില്‍ക്കുമായിരുന്നു. എന്നാല്‍, രണ്ടു മാസമായിട്ട് സ്ഥിരമായിട്ട് നില്‍ക്കാന്‍ തുടങ്ങി. അങ്ങനെ ആ ചേട്ടന് ദേഷ്യം വന്നിട്ട് എന്നെ പിടിച്ച് എണീപ്പിച്ചിട്ട് കഴുത്തില്‍ പിടിച്ചിട്ട്, ബാത്ത്‌റൂമിന്റെ സൈഡിലേക്ക് ബാക്കില്‍ അടിച്ചിട്ടു. എന്റെ ഷോള്‍ഡര്‍ ബാത്ത്‌റൂമിന്റെ സൈഡില്‍ പോയി ഇടിച്ചു പരിക്കേറ്റു. പിന്നെ, കൈ പിടിച്ച് ഒടിച്ചു. അപ്പോള്‍ അമ്മയെയും വിളിച്ച് ഞാന്‍ അപ്പുറത്തെ റൂമിലേക്കു പോയി. അന്നേരം അമ്മ റിയാക്ട് ചെയ്തിട്ടുണ്ടായിരുന്നില്ല. അമ്മ അപ്പോള്‍ ചേട്ടനെയും വിളിച്ച് അപ്പുറത്തെ റൂമില്‍ പോയി. നേരത്തേ തന്നെ ഞാന്‍ പറഞ്ഞിരുന്നു, ചേട്ടനോട് വേറെ റൂമില്‍ കിടക്കാന്‍. ഞാനും അമ്മയും കിടന്നോളാമെന്ന്. ഇതേക്കുറിച്ച് അമ്മയോട് സംസാരിച്ചപ്പോള്‍ അമ്മയ്ക്ക് ദേഷ്യം വന്നിട്ട് എന്നെ കൈവെച്ച് മാന്തി. അപ്പോ ഞാന്‍ കരഞ്ഞിട്ട് കുറച്ചുനേരം അപ്പുറത്തെ റൂമില്‍ പോയികിടന്നു. ഇത് ആദ്യമായിട്ടല്ല, നേരത്തെയും ഉപദ്രവിച്ചിട്ടുണ്ടായിരുന്നു. വേറെ ആലുകളുമുണ്ടായിരുന്നു. അമ്മ പിടിച്ചു മാറ്റുകയോ, റിയാക്ട് ചെയ്യുകയോ ചെയ്തില്ല.
- കുട്ടിയുടെ അച്ഛന്‍ പറയുന്നത് ഇങ്ങനെ
കുട്ടിയുടെ അമ്മയുടെ അനുജത്തി കുട്ടിയെ കാണാന്‍ സ്‌കൂളില്‍ പോയിരുന്നു. അപ്പോഴാണ് ഉപദ്രവിച്ചെന്നു പറയുന്നത്. അനുജത്തി എന്നെ വിളിച്ചു പറഞ്ഞു. കുട്ടിക്ക് ഇങ്ങനെ ഉപദ്രവമുണ്ട്. അടുത്തല്ലേ കുട്ടിയെ കൊണ്ടു വരുമോ എന്നു ചോദിച്ചു. അങ്ങനെയാണ് കുട്ടിയെ കൊണ്ടുവരുന്നത്. അവിടുന്ന് ലിസ്സി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. പോലീസില്‍ വിവരം അറിയിച്ചു. ഇടുപ്പിന്റെ ഭാഗത്ത് വേദനയുണ്ടെന്ന് പറയുന്നുണ്ട്. നെഞ്ച് മാന്തിയിട്ടുണ്ട്. ഭാഗത്ത് മുറിവുണ്ട്. കുറച്ചു മാംസം പോയിട്ടുണ്ട്.
സ്ത്രീ വിരുദ്ധതയെ നഖശിഖാന്തം എംതിര്‍ക്കുകയും അത്തരം മുഖം പുറത്തു കാട്ടുകയും, എന്നാല്‍, പുരുഷ സുഖം ആവോളം രഹസ്യമായി അനുഭവിക്കുകയും ചെയ്യുന്ന ഇത്തരം കപടവാദികളെ കണ്ടില്ലെന്നു നടിക്കാനാവില്ല. പറയുന്നത് ഒന്ന്, ചെയ്യുന്നത് വേറൊന്ന്. വിശ്വസിക്കുന്ന രാഷ്ട്രീയത്തോടു പോലും നീതി പുലര്‍ത്താത്തവര്‍. സ്വന്തം സുഖം അനുഭവിക്കരുതെന്ന് പറയാനാവില്ല. പക്ഷെ, അതിന് സ്വന്തം മകനെ ഉപദ്രവിക്കുന്നതെന്തിന്. മകന്‍ ഒരു തടസ്സമാണെങ്കില്‍, അച്ഛനോടൊപ്പം പോകാന്‍ അനുവദിക്കാമായിരുന്നില്ലേ എന്നൊരു ചോദ്യവും പ്രസക്തമാണ്. ഇനി അറിയേണ്ടത്, അനുപമയുടെ ഭാഗമാണ്. നിശബ്ദമായി പോലീസ് സ്‌റ്റേഷനില്‍ നില്‍ക്കുന്ന ഇവര്‍ വാ തുറക്കുന്ന ഒരു ദിവസം വരുന്നുണ്ട്. അന്ന് ഇവര്‍ക്കു പറയാനുള്ളത് കേള്‍ക്കേണ്ടി വരും. എങ്കിലും സ്വന്തം മകന്‍ അമ്മയെ കുറിച്ചു പറഞ്ഞത് സമൂഹം മറക്കില്ലെന്ന് ഉറപ്പാണ്.
CONTENT HIGH LIGHTS; What is the mood in the attack on the housewife? : Role of a feminist on a YouTube channel; Work at Supplyco; Full of communalism; Who is Anupama M. Achari, who beat her son with her lover?
















