കണ്ണൂര്‍, തൃശൂര്‍ കോര്‍പ്പറേഷനിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കണ്ണൂരില് 56 ഡിവിഷനില്‍ 43 എണ്ണത്തില്‍ സിപിഎം മത്സരിക്കും. 6 സീറ്റില്‍ സിപിഐയും 3 സീറ്റില്‍ ഐഎന്‍എല്ലും മത്സരിക്കും. ആര്‍ജെഡി, കോണ്‍ഗ്രസ് (എസ്), ജെഡിഎസ്, കേരള കോണ്‍ഗ്രസ് (എം) എന്നിവര്‍ ഓരോ സീറ്റിലും മത്സരിക്കും. തൃശൂര്‍ കോര്‍പറേഷനില്‍ 56 വാര്‍ഡില്‍ 38 ഇടത്ത് സിപിഎം മത്സരിക്കും. സിപിഐ8, ആര്‍ജെഡി3, കേരള കോണ്‍ഗ്രസ് എം2, ജനതാദള്‍ എസ് 2, എന്‍സിപി1, കോണ്‍ഗ്രസ് എസ്1 എല്‍ഡിഎഫ് സ്വതന്ത്രന്‍1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇത്തവണ എല്‍ ഡി എഫ് അഴിമതിക്കെതിരായ പോരാട്ടമാണ് നടത്തുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെകെ രാഗേഷ് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം. 52 ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പള്ളിപ്പൊയില്‍, എളയാവൂര്‍ നോര്‍ത്ത്, അതിരകം, ആലിങ്കില്‍ ഡിവിഷനുകിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും കെകെ രാഗേഷ് പറഞ്ഞു.
തൃശൂരില്‍ മുന്‍ മേയര്‍ അജിത ജയരാജന്‍, നോവലിസ്റ്റ് ലിസി, ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി എന്നിവര്‍ കോര്‍പറേഷനിലേക്ക് മത്സരിക്കുന്നവരുടെ പട്ടികയില്‍ ഉണ്ട്.
Story Highlights :ldf-announces-candidates-for-kannur-and-thrissur-corporations?
















