കോഴിക്കോട് നഗരസഭ എല്‍ ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഡെപ്യൂട്ടി മേയർ സിപി മുസാഫർ അഹമ്മദ് മീഞ്ചന്ത ഡിവിഷനിൽ നിന്ന് മത്സരിക്കും. പട്ടികയിൽ മുൻ ഡെപ്യൂട്ടി കലക്ടർ അനിതകുമാരിയുമുണ്ട്. അനിതാകുമാരി മാത്തോട്ടം ഡിവിഷനിൽ നിന്ന് മത്സരിക്കും.
എൻസിപിയിലെ എസ് എം തുഷാര രണ്ടാം തവണയും മൊകവൂരിൽ സ്ഥാനാർഥിയാണ്. 22 വയസ്സുള്ള എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ കാവ്യ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് മുണ്ടപ്പള്ളി വാര്‍ഡ് 18ല്‍ മത്സരിക്കും. കോൺഗ്രസ് വെള്ളയിൽ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എല്‍ഡിഎഫ് സ്ഥാനാർഥിയാണ്.
വിൽഫ്രഡ് രാജ് ആര്‍ ജെ ഡി സ്ഥാനാർഥിയായി നടക്കാവ് വാർഡിൽ നിന്ന് മത്സരിക്കും. 76ൽ 73 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കല്ലായി, മുഖദാർ, കാരപ്പറമ്പ് എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും.
Story Highlights : kozhikode-municipal-corporation-ldf-announces-candidate-list-local-body-elections-2025
















