മേടം: ഭൗതിക സമ്പത്തിൽ വർദ്ധനവുണ്ടാകും. ഭൂമി, കെട്ടിടം, വാഹനം എന്നിവ വാങ്ങാൻ സാധിക്കും. വ്യത്യസ്‌തമായ ഒരു ലോകം സൃഷ്ടിക്കപ്പെടുകയാണ് എന്ന പ്രതീതി നിങ്ങളിലുണ്ടാകും. ആരോഗ്യം മികച്ചതായിരിക്കും.
ഇടവം: വഴക്കുകളും തർക്കങ്ങളും ഒഴിവാക്കുക. കമിതാക്കൾക്ക് അനുകൂലമായ ദിനമാണ്. നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കുക. മാനസിക അസ്വസ്ഥത നിയന്ത്രിക്കുക. കർമ്മ മേഖലയിൽ പുരോഗതി. ആരോഗ്യം തൃപ്തികരമായിരിക്കും.
മിഥുനം: പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. തൊഴിൽ സാഹചര്യം മികച്ചതായിരിക്കും. ആരോഗ്യകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. കുട്ടികളിൽ നിന്നും നല്ല വാർത്തകൾ ലഭിക്കും.
കർക്കടകം: സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. യാദൃശ്ചിക യാത്രകൾ ഉണ്ടാകും. ബിസിനസ്സ് ശക്തി വർദ്ധിക്കും. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. ആരോഗ്യം, സ്നേഹം, ബിസിനസ്സ് എന്നിവ മികച്ചതായി കാണപ്പെടുന്നു.
ചിങ്ങം: മനസ്സ് അസ്വസ്ഥമായി തുടരും. മറ്റുള്ളവരുമായി തർക്കത്തിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. കർമ്മമേഖലയിൽ വളരെ ജാഗ്രത പുലർത്തണം. കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം.
കന്നി: ഭാഗ്യവശാൽ, ജോലി പൂർത്തിയാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പുനരാരംഭിക്കാനാകും. ആരോഗ്യം മുമ്പത്തേതിനേക്കാൾ മികച്ചതാകും. സ്നേഹബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകും. കുട്ടികളിൽ നിന്നും സന്തോഷകരമായ വാർത്തകൾ ലഭിക്കും.
തുലാം: ധീരത ഫലം ചെയ്യും. തൊഴിലിൽ പുരോഗതിയുണ്ടാകും. മത്സരങ്ങളിൽ വിജയം നേടാനാകും. കുടുംബത്തോടൊപ്പം ഒരു യാത്ര പോകാൻ സാധ്യത. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാം.
വൃശ്ചികം: കർമ്മ മേഖലയിൽ നേട്ടമുണ്ടാകും. ആരോഗ്യം നേരിയ പുരോഗതിയിലേക്ക്. ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് അനുഗ്രഹം ലഭിക്കും. കോടതിയിൽ വിജയം ഉണ്ടാകും.
ധനു: വളരെ അനുകൂലമായ ദിനമാണ്. ഊർജ്ജസ്വലത അനുഭവപ്പെടും. ആരോഗ്യം മുമ്പത്തേക്കാൾ മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷം കളിയാടും. വളരെ കാലമായി കാണാതിരുന്ന ഒരു സുഹൃത്തിനെ കണ്ടുമുട്ടും.
മകരം: മുതിർന്നവരിൽ നിന്ന് അനുഗ്രഹം ലഭിക്കും. ശത്രുക്കൾ നിങ്ങളെ ശല്യപ്പെടുത്താൻ ശ്രമിക്കുമെങ്കിലും വിജയം നിങ്ങളുടേതായിരിക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക. കർമ്മമേഖലയിൽ നേട്ടമുണ്ടാകും.
കുംഭം: സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. കുടുംബത്ത് സന്തോഷം വർധിക്കും. അപവാദങ്ങൾ കേൾക്കേണ്ടി വരും. നിക്ഷേപം ഒഴിവാക്കുക. കർമ്മ മേഖലയിൽ നേട്ടങ്ങളുണ്ടാകും.
മീനം: സാഹചര്യങ്ങൾ പ്രതികൂലമാണ്. പരിക്കുകൾ സംഭവിക്കാം. നിങ്ങൾ ചില പ്രശ്നങ്ങളിൽ അകപ്പെട്ടേക്കാം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക. കമിതാക്കൾക്ക് കാലം അനുകൂലമാണ്. കർമ്മമേഖലയിൽ നേട്ടമുണ്ടാകും.
















