പുറത്ത് പോകുമ്പോഴും, ബിസിനസ് മീറ്റിംഗുകളിലോ പരിപാടികളിലോ ചായ നമുക്ക് പേപ്പർ കപ്പിൽ ലഭിക്കാറുണ്ട്. റീ യൂസബിള്‍ അല്ലാത്ത ഈ കപ്പുകൾ ശുചിത്വപരമായ ഓപ്ഷനായി പലർക്കും ഏറെ സ്വീകാര്യമാണ്. റീ യൂസബിള്‍ അല്ലാത്തത് കൊണ്ട് ഈ കപ്പുകൾ ശുചിത്വം പ്രാധാന്യമുള്ളവർക്കു എളുപ്പവും സൗകര്യപ്രദവുമാണ്. എന്നാൽ പുതിയ പഠനങ്ങൾ ഈ കപ്പുകളിൽ ചില ആരോഗ്യസംബന്ധമായ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു.
ഐഐടി ഘരഗ്പൂരിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ചൂടുള്ള പാനീയങ്ങൾ 15 മിനിറ്റിലധികം പേപ്പർ കപ്പിൽ സൂക്ഷിക്കുമ്പോൾ, പ്ലാസ്റ്റിക് ലെയറിലുള്ള മൈക്രോപ്ലാസ്റ്റിക്കുകൾ ചേർന്ന് പാനീയത്തിലേക്ക് പോകുന്നു എന്ന് കണ്ടെത്തി. പേപ്പർ കപ്പ് മുഴുവനായി പേപ്പര്‍ കൊണ്ടല്ല നിർമിച്ചിരിക്കുന്നത് പാനീയങ്ങള്‍ പുറത്തേക്ക് ലീക്ക് ആകാതെ ഇരിക്കാന്‍ പേപ്പര്‍ കപ്പുകളുടെ ഉള്‍ഭാഗത്ത് മൈക്രോപ്ലാസ്റ്റിക്കുകളുടെ ഒരു ലെയര്‍ കാണാന്‍ സാധിക്കും.
ഈ മൈക്രോപ്ലാസ്റ്റിക്കുകൾ ചില വിഷാംശമുള്ള ലോഹങ്ങൾ (പല്ലേഡിയം, ക്രോമിയം, കാഡ്മിയം മുതലായവ) അടങ്ങിയിരിക്കുന്നതായി പഠനം സൂചിപ്പിക്കുന്നു. ഇവ കാന്‍സര്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ അസുഖങ്ങളിലേക്ക് നിങ്ങളെ തള്ളി വിട്ടേക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഡോ. സുനീത് ലോക്വാനിയുടെ വാക്കുകൾ:
“പേപ്പർ കപ്പിൽ നിന്നും നേരിട്ട് കാൻസർ സംഭവിക്കുന്ന കേസുകൾ വളരെ കുറവാണ്. എന്നാൽ ചൂടുള്ള പാനീയങ്ങൾ നീണ്ട സമയം അടച്ചുവെച്ചാൽ, വിഷാംശമുള്ള മൈക്രോപ്ലാസ്റ്റിക്കുകൾക്ക് നമ്മുടെ ആരോഗ്യത്തിൽ ദോഷം ഉണ്ടാകാൻ സാധ്യതയുണ്ട്. ജാഗ്രത പാലിക്കുക പ്രധാനമാണ്.”
അതേ സമയം, പേപ്പര്‍ കപ്പുകളിലെ വസ്തുക്കളില്‍ നിന്ന് മാത്രം കാന്‍സര്‍ വന്ന കേസുകള്‍ കുറവാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം, ചൂടുള്ള പാനീയങ്ങൾ ഗ്ലാസ്, സ്റ്റീൽ, അല്ലെങ്കിൽ കളിമണ്ണ് കപ്പിൽ കുടിക്കുന്നത് ആരോഗ്യപരമായി മികച്ച ഓപ്ഷൻ ആണ്.
കൂടാതെ സന്തുലിത ഭക്ഷണം, ആരോഗ്യപരമായ ജീവിതശൈലി പാലിക്കുന്നതും ദീർഘകാല ആരോഗ്യത്തിന് സഹായകരമാണ്.
















