ജിദ്ദ: കൊടുങ്ങല്ലൂർ പ്രവാസികളുടെ കൂട്ടായ്മയായ മുസ്രിസ് പ്രവാസി ഫോറം ‘മുസ്രിസ് ഓണക്കാഴ്ച 2025’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ജിദ്ദ സഫ വില്ലയില്‍ മാവേലി, ചെണ്ടമേളം, കുരുന്നുകളുടെ തിരുവാതിര എന്നിവയുടെ അകമ്പടിയോടെ വര്‍ണശബളമായ ഘോഷയാത്രയോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം. ജസീന സന്തോഷ്, ഷിഫ സുബിൽ, മർവ, ഷെസ മറിയം, ജസീന സാബു എന്നിവര്‍ തിരുവാതിരക്കളി അവതരിപ്പിച്ചു.
സന്തോഷ് അബ്ദുൽ കരീം, ഷിനോജ് അലിയാര്, സജിത്ത്, മുഹമ്മദ് റഫീഖ്, സുമീത അബ്ദുൽ അസീസ്, ജസീന സന്തോഷ്, ഷജീറ ജലീൽ, സൈന അബൂബക്കർ, ജസീന സാബു എന്നിവരുടെ നേതൃത്വത്തില്‍ ഓണപ്പാട്ട് അരങ്ങേറി. പായസ മത്സരത്തില്‍ സൈന അബൂബക്കർ, ജുബീന സാബിർ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. അന്‍വര്‍ സാദത്ത്, താഹിര്‍ എടമുട്ടം എന്നിവര്‍ സമ്മാനങ്ങള്‍ കൈമാറി. ഡോ. ഷബ്ന ശാഫിയുടെ നേതൃത്വത്തില്‍ തയാറാക്കിയ പൂക്കളവും നാടന്‍ തനിമയോടെ തലയുയര്‍ത്തിനിന്ന വഞ്ചിയും തുളസിത്തറയും ആഘോഷത്തിന്റെ മാറ്റു കൂട്ടി
വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിഹാബ് അയ്യാരിൽ അധ്യക്ഷത വഹിച്ചു. 10ാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി മുസ്രിസ് എക്സലൻറ് അവാര്‍ഡിന് അര്‍ഹരായ മുഹമ്മദ് റിസ്വാന്, മുഹമ്മദ് അനസ് എന്നിവര്‍ക്കുള്ള കമ്മിറ്റിയുടെ ഉപഹാരം വനിത വിഭാഗം പ്രസിഡൻറ് സുമിത അബ്ദുല്‍ അസീസ്, വൈസ് പ്രസിഡൻറ് ഷജീറ ജലീല്‍ എന്നിവര്‍ കൈമാറി.
കാലിക്കറ്റ് സർവകലാശാലയുടെ ക്ലിനിക്കൽ സൈക്കോളജി ബിരുദാനന്തര പരീക്ഷയിൽ 10ാം റാങ്ക് നേടിയ മുസിരിസ് എക്സിക്യൂട്ടിവ് അംഗം അബ്ദുൽ ഖാദർ-സാജിത ദമ്പതികളുടെ മകള്‍ ഫാത്തിമ അറഫക്കുള്ള കമ്മിറ്റിയുടെ ഉപഹാരം രക്ഷാധികാരികളായ മുഹമ്മദ് സഗീര്‍ മാടവന, ഹനീഫ് ചളിങ്ങാട്, തുഷാര ഷിഹാബ് എന്നിവര്‍ കൈമാറി. പുതുതായി സംഘടനയിൽ അംഗത്വം എടുത്ത വരുണ്‍ വലപ്പാടിനെ സദസ്സിനു മുന്നില്‍ പരിചയപ്പെടുത്തി. സെക്രട്ടറി അനീസ് എറമംഗലത്ത് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് സാബിര്‍ നന്ദിയും പറഞ്ഞു.
സുമീത അബ്ദുൽ അസീസ്, ഷജീറ ജലീൽ, ജസീന സന്തോഷ്, ഡോ. ഷബ്ന ഷാഫി, ഷിഫ സുബിൽ, ജസീന സാബു, ഷെസ്സ ഷാഫി, ഇഹ്സാൻ ഇസ്മാഈൽ, ഷിനോജ് അലിയാര്, മുഹമ്മദ് സഗീര്‍ മാടവന, അഫ്റ, സന്തോഷ് അബ്ദുൽ കരീം, കിരണ്‍, ഫൈസല്‍, ഇസ്മാഈല്‍, സബിത, വിഷ്ണു, മിന്‍ഹ സാബു, ഇന്ഷ സുബില്‍, ഇസ്മ സുബില്‍, ഇസ്സ മഹ്റീന്‍, ഫിസ ഫാത്തിമ തുടങ്ങിയവര്‍ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കള്‍ചറല്‍ സെക്രട്ടറി ജസീന സാബു സ്വാഗതം പറഞ്ഞു. കലാപരിപാടികള്‍ വനിത വിഭാഗം രക്ഷാധികാരി തുഷാര ഷിഹാബും ഔട്ട് ഡോര്‍ ഗെയിമുകള്‍ ഷിഫ സുബിൽ, ഷജീറ ജലീല്‍, സുമിത അബ്ദുൽ അസീസ് എന്നിവരും നിയന്ത്രിച്ചു.















