മൊബൈൽ ഫോൺ ചാർജ് ചെയ്യുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും ഉപയോക്താക്കൾ ചാർജിംഗ് സമയത്ത് വരുത്തുന്ന ചില തെറ്റുകൾ ഗുരുതരമായ അപകടങ്ങൾക്കോ ഫോൺ പൊട്ടിത്തെറിക്കുന്നതിനോ പോലും കാരണമായേക്കാം.
ഒഴിവാക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം;
ഒരു പവർ സോക്കറ്റിൽ തന്നെ രണ്ടോ അതിലധികമോ മൊബൈൽ ഫോണുകൾ ഒരേ സമയം ചാർജ് ചെയ്യാൻ ശ്രമിക്കരുത്. ഇത് വൈദ്യുത പ്രവാഹത്തിൽ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം.
ചാർജിംഗിൽ ഇട്ടിരിക്കുന്ന ഒരു ഫോണിന് മുകളിൽ മറ്റൊരു ഫോൺ വെക്കരുത്. ഇങ്ങനെ ചെയ്യുന്നത് ഫോണുകൾ അമിതമായി ചൂടാകാൻ ഇടയാക്കുകയും, ഇത് പൊട്ടിത്തെറിക്ക് കാരണമാവുകയും ചെയ്തേക്കാം.
ഫോൺ വാങ്ങുമ്പോൾ ലഭിച്ച ഒറിജിനൽ ചാർജർ തന്നെ ഉപയോഗിച്ച് ചാർജ് ചെയ്യുക. അല്ലെങ്കിൽ, അതേ കമ്പനിയുടെ അംഗീകൃത ചാർജർ ഉപയോഗിക്കുക. നിലവാരം കുറഞ്ഞ (ലോക്കൽ) ചാർജറുകൾ ഉപയോഗിക്കുന്നത് ഫോൺ ചാർജ് ആകാതിരിക്കാനും അല്ലെങ്കിൽ കംപോണന്റുകൾ കത്തിപ്പോകാനും ഇടയാക്കും.
ചാർജിംഗിൽ ഇട്ടിരിക്കുമ്പോൾ ഒരു കാരണവശാലും ഫോൺ ഉപയോഗിക്കരുത്. പലരും ചാർജ് ചെയ്തുകൊണ്ട് കോളുകൾ വിളിക്കുക, ഗെയിമുകൾ കളിക്കുക, വീഡിയോകൾ കാണുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് ഫോൺ ബാറ്ററി അമിതമായി ചൂടാകാനും, തൽഫലമായി ഫോൺ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്.
















