ആയഞ്ചേരി: മുക്കടത്തും വയൽ കേളോത് കുടുംബത്തിന് അഭിമാനത്തോടെ നിറഞ്ഞ ദിവസമാണ് ഇത്. കേളോത് ചാത്തു – രാധ ദമ്പതികളുടെ പുത്രന്മാരായ അഖിലും ആദർശും ഒരേ സമയത്ത് പോലീസ് പാസിങ് ഔട്ട് പൂർത്തിയാക്കി ഔദ്യോഗികമായി സേനയിൽ ചേർന്നു. സഹോദരങ്ങൾ ഒരുമിച്ച് പോലീസ് സേവനത്തിലേക്ക് കാൽവെച്ചത് നാട്ടിലാകെ ആവേശത്തിനിടയായി.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി ജനസേവന രംഗത്തേക്ക് കടന്ന ഈ രണ്ട് യുവാക്കൾക്ക് കുടുംബവും നാട്ടുകാരും ഹൃദയം നിറഞ്ഞ ആശംസകളാണ് നേർുന്നത്. ഇരുവരുടെയും പ്രവേശനം കുടുംബത്തിന് ‘ഇരട്ട മധുരമായി’ മാറിയിരിക്കുകയാണ്. ഭാവിയിൽ ഉയർന്ന സ്ഥാനം കൈവരിക്കുമെന്ന് നാട്ടുകാർ വിശ്വാസം പ്രകടിപ്പിക്കുന്നു.
















