കൊച്ചി : ഫെഡറൽ ബാങ്കിൻറെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ആകർഷകമായ ഇളവുകളുമായി ഫെഡറൽ ബാങ്ക് വീക്കെൻഡ് വിത്ത് ഫെഡറൽ അവതരിപ്പിച്ചു. ഡെലിവറി മുതൽ ഫാഷനും യാത്രയും വിനോദവും ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ പത്തുശതമാനം വരെ ഇളവുകൾ ലഭ്യമാണ്. വാരാന്ത്യങ്ങൾ ആഹ്ലാദത്തിന്റെയും കൂടിച്ചേരലുകളുടെയും വേളയാണെന്ന് തങ്ങൾ വിശ്വസിക്കുന്നതായി ഇതേക്കുറിച്ച് സംസാരിക്കവേ ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡണ്ടും റീട്ടെയിൽ കാർഡ്‌സ് ആൻഡ് അസറ്റ് വിഭാഗം മേധാവിയുമായ സൗഗത ബസു പറഞ്ഞു.
















