സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് ബിജെപി പ്രവർത്തകൻ ആനന്ദ് ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. ആനന്ദിൻ്റെ കുടുംബത്തിനുണ്ടായ നഷ്ടം വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം കോർപ്പറേഷനിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും, ഈ തിരഞ്ഞെടുപ്പിൽ ശബരീനാഥ് ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണെന്നും തരൂർ അഭിപ്രായപ്പെട്ടു.
മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം പ്രതിസന്ധിയിലായ വിഷയത്തിലും ശശി തരൂർ പ്രതികരിച്ചു. പ്രചാരണത്തിന് ഇറങ്ങിയ കുട്ടിയാണ്. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകുന്നില്ല. അപ്പീൽ പോകും, അപ്പീലിൽ പ്രതീക്ഷയുണ്ടെന്ന് തരൂർ പറഞ്ഞു.
















