സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് ബിജെപി പ്രവർത്തകൻ ആനന്ദ് ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. ആനന്ദ് കെ.തമ്പിയുടെ മരണത്തില്‍ ബിജെപി ആര്‍എസ്എസ് നേതൃത്വത്തിന് ഗുരുതര വീഴ്ചയെന്ന് ശിവന്‍കുട്ടി പറഞ്ഞു.
സാധാരണ പ്രവർത്തകരെ കൊലയ്ക്ക് കൊടുക്കുന്ന നേതൃത്വമായി ബിജെപി മാറിയെന്നും ആത്മഹത്യാ കുറിപ്പിലെ മുഴുവൻ കാര്യങ്ങളും അന്വേഷിക്കുമെന്നും രാഷ്ട്രീയ നേട്ടത്തിന് സിപിഎം ആഗ്രഹിക്കുന്നില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
പ്രവർത്തകരുടെ ജീവനെടുക്കുന്ന പാർട്ടിക്ക് ആര് വോട്ട് ചെയ്യുമെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
















