മധ്യപ്രദേശിലെ ഗ്വാളിയോർ നാഷണൽ ഹൈവേയിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം. പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അഞ്ച് സുഹൃത്തുക്കളാണ് അപകടത്തിൽ മരിച്ചത്. അമിതവേഗതയിൽ വന്ന ഫോർച്യൂണർ കാർ മണൽ നിറച്ച ട്രാക്ടർ ട്രോളിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം ട്രാക്ടർ ഡ്രൈവർ ട്രോളി ഉപേക്ഷിച്ച് ട്രാക്ടറുമായി രക്ഷപ്പെട്ടു. അഞ്ച് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വേഗത കൂടുതലായതിനാൽ ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
















