മാവൂർ: മാവൂർ പാടം മോണിംഗ് പ്ലેયേഴ്സ് സംഘടിപ്പിച്ച എട്ടാമത് പ്രാദേശിക ഏകദിന ക്ലബ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഗാസ എഫ്.സി. കിരീടം നേടി. ആവേശകരമായ ഫൈനലിൽ ഗാസ എഫ്.സി. ഏകപക്ഷീയമായ ഒരു ഗോളിന് വിക്ടറി എഫ്.സിയെ മറികടക്കുകയായിരുന്നു.
ആറ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ വ്യക്തിഗത മികവുകൾക്കും അംഗീകാരം ലഭിച്ചു. മികച്ച കളിക്കാരനായി വിക്ടറി എഫ്.സിയിലെ ഉബൈദ്, മികച്ച ഗോൾകീപ്പറായി ഫതഹർ എഫ്.സിയിലെ അയ്മൻ, മികച്ച ഡിഫൻഡറായി ഗാസ എഫ്.സിയിലെ ഷമീം, ടോപ്പ് സ്‌കോററായി ഗാസ എഫ്.സിയിലെ നാസിഫ് എന്നിവരെ തിരഞ്ഞെടുത്തു.
വിജയികൾക്ക് ട്രോഫികൾ ക്യാപ്റ്റൻ ഡോ. അബ്ദുള്‍ അസീസ് പാലക്കോളിൽ വിതരണം ചെയ്തു. കെ.ടി. അഹമ്മദ് കുട്ടി മുജീബ് ബിസ് ബിസ്, ലതീഫ് പാലക്കോളിൽ, അബു സാലിഹ് പി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
















