ശരീരത്തില്‍ ചില ഭാഗങ്ങളില്‍ കൈ കൊണ്ട് തൊടുന്നത് അണുബാധയ്ക്കും രോഗങ്ങള്‍ക്കും കാരണമാകും.
അത്തരത്തില്‍ അശ്രദ്ധമായി തൊട്ടുകൂടാത്ത ചില ശരീരഭാഗങ്ങള്‍ ഉണ്ട്.
ചെവി
വെറുതെയെങ്കിലും ചെവിക്കുള്ളില്‍ വിരലിടാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍, ഇത് ഗുരുതര അണുബാധയ്ക്ക് കാരണമാകാം. വിരലിലും നഖത്തിന്റെ അറ്റത്തുമെല്ലാം അണുക്കള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ചെവിക്കുള്ളിലേക്ക് നേരിട്ടു എത്താനും അണുബാധയ്ക്കും കാരണമാകും.
മൂക്ക്
മൂക്കിനുള്ളിലെ ചര്‍മം വളരെ നേര്‍ത്തതാണ്, ഇതില്‍ വളരെ എളുപ്പത്തില്‍ ക്ഷതങ്ങളും മുറിവുകളും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മൂക്കിനകത്ത് വിരലിടുന്നത് പല തരത്തിലുള്ള അണുബാധയുണ്ടാകാന്‍ കാരണമാകും.
മുഖം
ഇടയ്ക്കിടെ മുഖത്ത് തൊട്ടില്ലെങ്കില്‍ സമാധാനമുണ്ടാകില്ല, ഇത് കൈകളിലെ എണ്ണമയവും അണുക്കളും മുഖത്ത് പറ്റിപ്പിടിക്കാന്‍ കാരണമാകും. ഇത് ചര്‍മത്തില്‍ ചൊറിച്ചില്‍ മുഖക്കുരു എന്നിവയ്ക്ക് കാരണമാകാം.
കണ്ണ്
കണ്ണില്‍ എന്തെങ്കിലും കരട് വീണാല്‍ ഉടന്‍ തന്നെ കണ്ണു തിരുമ്മുന്ന രീതിയുണ്ടോ? എന്നാല്‍ ശക്തമായ ഇത്തരത്തില്‍ കൈകള്‍ കൊണ്ട് കണ്ണു തിരുമ്മുന്നത് കണ്ണിനുള്ളില്‍ ക്ഷതമോ അണുബാധയോ ഉണ്ടാക്കാം.
വായ
നഖം കടിക്കുന്നതും വായില്‍ കയ്യിടുന്ന ശീലവും പുറത്തു നിന്ന് രോഗാണുക്കളെ ഉള്ളിലേക്ക് കയറ്റാന്‍ കാരണമാകും. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം.
















