വടകര: ജില്ല കരാട്ടെ അസോസിയേഷൻ സംഘടിപ്പിക്കുന്ന 28-ാം ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പ് നവംബർ 29 മുതൽ ഡിസംബർ 1 വരെ വടകര ഐപിഎം സ്പോർട്സ് അക്കാദമി സ്റ്റേഡിയത്തിൽ നടക്കും. മൂന്നു ദിവസമായി സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ, കാഡറ്റ്, ജൂനിയർ, അണ്ടർ-21, സീനിയർ വിഭാഗങ്ങളിലായി മൽസരങ്ങൾ അരങ്ങേറും.
മൽസരാർത്ഥികളുടെ പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നവംബർ 20 ആണെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8943514910.
















