മുക്കേഷിന്റെ സിനിമകൾ വീണ്ടും വീണ്ടും കാണാൻ മലയാളികൾക്ക് എന്താണ് ഇത്രയൊക്കെ താൽപ്പരം?
മലയാള സിനിമയിൽ ഒരിക്കൽ കണ്ടാൽ വീണ്ടും കാണണമെന്ന തോന്നൽ ഉണ്ടാക്കുന്ന താരങ്ങൾ ഒട്ടേറെ ഉണ്ടെങ്കിലും, ആ നിരയിൽ ഏറ്റവും അണ്ടർറേറ്റഡ് പേരാണ് മുകേഷ്.മിക്ക മുകേഷ് സിനിമകളിലും ഹാസ്യം, നർമ്മം ഏതൊരു പ്രേക്ഷകനെയും പിടിച്ചിരുത്താനുള്ള ഒരു പ്രത്യേക കഴിവ് മുകേഷിനും അദ്ദേഹം ചെയ്യുന്ന ഓരോ കഥാപാത്രങ്ങൾക്കും ഉണ്ട്. ചില സിനിമകളിലെ വരാൻ പോകുന്ന സീനുകളും ഭാവങ്ങളും വരെ ഓരോ പ്രേക്ഷകനെയും കണ്ണിലും മനസ്സിലും നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും അത് വീണ്ടും വീണ്ടും കാണും. ആദ്യത്തെ വട്ടം കാണുന്നതുപോലെ കുടുകുട ചിരിക്കുകയും അദ്ദേഹത്തിന്റെ മനസ്സിലൂടെ പോകുന്ന ഓരോ വികാരങ്ങളും പകർന്നെടുക്കുകയും ചെയ്യും. അതുതന്നെയാണ് മുകേഷിനെ ഏറ്റവും വലിയ കഴിവ്. അത് തന്നെയാണ് അദ്ദേഹം പ്രേക്ഷകരിൽ നിറയ്ക്കുന്ന വികാരവും.
ഹിറ്റുകളുടെ എണ്ണത്തിന് മുകളിൽ, അദ്ദേഹത്തിന്റെ സിനിമകൾക്ക് ഒരു പ്രത്യേകത ഉണ്ട്ഒരിക്കൽ കണ്ടാൽ പിറ്റേ ദിവസവും ആയ സിനിമ TVയിൽ വീണ്ടും കണ്ടാലും ആളുകൾ റിമോട്ട് മാറ്റാറില്ല.
“ഇത് വീണ്ടും കാണണം” എന്ന ആഗ്രഹം മുക്കേഷിന്റെ സിനിമകളോട് മലയാളികൾക്കുള്ള ഒരു വിചിത്രമായ ആത്മബന്ധമാണ്.
മുകേഷ് അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നമ്മളെ തന്നെ കാണാൻ കഴിയുന്ന ഒരു പ്രത്യേക സൗന്ദര്യമാണ്. വീട്ടിൽ പ്രഷർ അനുഭവിക്കുന്ന, ചെറിയ ജോലികളിലൂടെ വലിയ ജീവിതം സ്വപ്‌നം കാണുന്ന, ചിലപ്പോഴൊക്കെ ചതിയുമുണ്ടാക്കുന്ന, പക്ഷേ ഒടുവിൽ some how ജീവിതം സജ്ജമാക്കുന്ന ആ ‘സാധാരണക്കാരൻ’ മലയാളി തന്നെ.
ഈ കഥാപാത്രങ്ങൾ നമ്മളോടു പറയുന്നത് “നീ തന്നെ ആണിത്റ മറ്റാരുടെയും കഥയല്ല ഇത്.”
അതുകൊണ്ടുതന്നെ, ആ സിനിമകൾ വീണ്ടും കണ്ടാൽ അത് ഒരു കഥയല്ല, ഒരു ഓർമയാണ്.
മുകേഷ് സിനിമകളുടെ ആവർത്തിച്ചുനോക്കലിന് പിന്നിൽ മറ്റൊരു കാരണവും ഉണ്ട്അവ നൽകുന്ന മനശ്ശാന്തി.
ജീവിതത്തിലെ ഓരോ ദിവസവും ഓടിത്തളർന്നപ്പോൾ, ബ്രെയിൻ ഒരു സേഫ് സോൺ തേടും. അപ്പോൾ തന്നെയാണ് മുകേഷ് സിനിമകൾ നമ്മെ വിളിച്ച് കൂട്ടുന്നത്.
ചിരിക്കുന്നിടത്ത് ചിരിക്കാം, സങ്കടപ്പെടേണ്ടിടത്ത് അല്പം സങ്കടപ്പെടാം, ഒടുവിൽ എല്ലാം ഒരു നന്നായിത്തീരുന്ന ending.
ഈ പ്രെഡിക്റ്റബിൾ കംഫർട്ആ ണ് ബ്രെയിൻ വീണ്ടും വീണ്ടും തന്നെ ആ സിനിമയിലേക്ക് തിരിച്ചെത്തിക്കുന്നത്
മുകേഷിന്റെ on-screen കൂട്ടുകെട്ടുകൾക്കും ഈ റിപീറ്റ് വാല്യൂൽ വലിയ പങ്കുണ്ട്.
ജാഗ്രതയോടെയുള്ള ടൈമിംഗ് ഉം എഫ്ഫർട്ട്ലെസ് ആയ കെമിസ്ട്രി യും കൊണ്ടുള്ള സിദ്ദീഖ്ജോജി ഇന്നസെന്റ് ജയറാം ലാലു ലാലു അലക്സാണ്ടർ എന്നീ പേരുകളുമായുള്ള കൂട്ടുകെട്ടുകൾ മലയാള ഹാസ്യസിനിമകളുടെ ബാക്ബോൺ തന്നെ.
അവരൊന്നിച്ചുനിൽക്കുമ്പോൾ കിട്ടുന്ന “natural comedy” brain നെ addictive ആക്കും.
ഒരു ചിരി നമ്മെ വീണ്ടും ആ same scene-ലേക്ക് കൊണ്ടുപോകുന്നുവെന്നത് neuroscience തന്നെ തെളിയിച്ച കാര്യം.
അതിന്റെ പുറമെ നൊസ്റ്റാൾജിയ ഹരിഹരനഗർ, മാട്ടുപെട്ടി മച്ചാൻ, കൗതുക വാർത്തകൾ, റാംജി റാവു സ്പീക്കിങ്ങ്…
അന്നത്തെ വീട്ടിലെ ഗന്ധവും കുട്ടിക്കാലത്തെ laugh-trackഉം, മാതാപിതാക്കളുമായി കണ്ട പുത്തൻപനിയും… എല്ലാം കൂടി ആ സിനിമകൾ വീണ്ടും കാണുന്നത് നമ്മുടെ ബാല്യകാലത്തിലേക്ക് ഒരു യാത്രപോലെയാണ്.
നൊസ്റ്റാൾജിയ brain-ൽ ഉണ്ടാക്കുന്ന സുഖം ഏതൊരു പുതിയ സിനിമക്കും ഉണ്ടാക്കാൻ കഴിയില്ല.
മുക്കേഷിന്റെ സിനിമകളിൽ മലയാള മിഡിൽ ക്ലാസിന്റെ മാനസികഘടന ഉണ്ട്.
കടം, വീട്ടുവാടക, ‘എങ്ങനെയെങ്കിലും ജീവിതം ഒന്ന് സെറ്റാക്കണം’, ചെറിയ ചതിക്കളി, ചെറിയ പ്രണയങ്ങളൊക്കെ—ഇതാണ് നമ്മൾ ജീവിക്കുന്നത്.
ഇങ്ങനെ തന്നെ ജീവിക്കുന്ന ഒരു കഥാപാത്രത്തെ വീണ്ടും വീണ്ടും കാണുമ്പോൾ നമ്മൾ അവനോട് ഒരു ലക്ഷണം പോലെ അടുക്കും.
അവനെ വീണ്ടും കാണാൻ പോകുന്നത് ഒരു സിനിമ കാണാൻ പോകുന്നത് അല്ല—സ്വന്തം ജീവിതത്തിന്റെ ഒരു reflection കാണാൻ പോകുന്നതാണ്.
ഈ എല്ലാ കാരണങ്ങൾക്കുമിടയിൽ, ഒരു കാര്യമാണ് വ്യക്തം:
മുകേഷ് repeat value ഉള്ള നടൻ അല്ല—repeat value തന്നെ ആണ്.
അവൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ, അവർ ചുമന്ന നവോത്ഥാനഹാസ്യം, നമ്മുടെ ജീവിതത്തെയും സമയം തിരിച്ചുപിടിക്കുന്ന നൊസ്റ്റാൾജിയ… ഇവയെല്ലാം കൂടി മലയാള സിനിമയിലെ ഒരു അപൂര്‍വ്വമായ മനശ്ശാസ്ത്ര വിനോദ സംയോജനം തന്നെയാണ്.
















