വർക്കലയിൽ ഓടുന്ന ട്രെയിനിൽ പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തില്‍ പെണ്‍കുട്ടികളിലൊരാളെ രക്ഷപ്പെടുത്തിയ ചുവപ്പു ഷര്‍ട്ടുകാരനെ കണ്ടെത്തി. ചുവന്ന ഷർട്ട് ധാരി ബീഹാർ സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് കണ്ടെത്തി. കൊച്ചു വേളിയിൽ വെച്ചാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. ശങ്കർ ബുശ്വാൻ എന്നാണ് ഇയാളുടെ പേര്. കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.
അതേസമയം, ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട സംഭവം പൊലീസ് ഇന്ന് പുനഃരാവിഷ്‌കരിച്ചു. അതേ ട്രെയിനില്‍ പ്രതി സുരേഷ് കുമാറിനെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. നിര്‍ത്തിയിട്ട ട്രെയിനില്‍ വെച്ചായിരുന്നു പുനഃരാവിഷ്‌കരണം നടത്തിയത്.
നേരത്തെ ശ്രീക്കുട്ടിക്കൊപ്പം യാത്ര ചെയ്ത അര്‍ച്ചന പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പുകവലി ചോദ്യം ചെയ്തതാണ് പെണ്‍കുട്ടികളെ ആക്രമിക്കാൻ കാരണമായതെന്ന് പ്രതി സുരേഷ് പറഞ്ഞിരുന്നു. തെളിവെടുപ്പിനിടെ പ്രതി പൊട്ടിക്കരഞ്ഞു.
Story Highlights : varkala-train-attack-key-witness-narrates-the-incident
















