കേരള കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കെതിരായ ലൈംഗിക അതിക്രമത്തിൽ കലാമണ്ഡലം അധ്യാപകൻ കനകകുമാറിനെതിരെ മൂന്നു കേസുകൾ കൂടി. തൃശൂർ ചെറുതുരുത്തി പൊലീസിന്റേതാണ് നടപടി. കൂടുതൽ വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ പോക്സവകുപ്പുകൾ അടക്കം ചുമത്തി രണ്ട് കേസുകൾ എടുത്തിരുന്നു. അതേസമയം ഒളിവിൽ കഴിയുന്ന കനകകുമാറിനായി അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
പോക്സോ വകുപ്പുപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ദേശമംഗലം സ്വദേശി യായ അധ്യാപകൻ കനകകുമാർ ഒളിവിൽ പോയത്. അതിനു തൊട്ടുമുൻപ് ഫോണിൽ ബന്ധപ്പെട്ടവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ടവർ ലൊക്കേഷനുകളും ഫോൺ രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണ് സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ.
മദ്യപിച്ച് ക്ലാസിൽ എത്തി ലൈംഗീക അതിക്രമം നടത്തി എന്നായിരുന്നു ആറ് കുട്ടികളുടെ പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ അധ്യാപകനെ സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ കലാമണ്ഡലം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ ചെറുതുരുത്തി പോലീസിന് പരാതി കൈമാറുകയായിരുന്നു.
Story Highlights : Kerala Kalamandalam Sexual assault case; Three more cases against teacher
















