മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർഥാടകൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് നാൽപതോളം പേർക്ക് ദാരുണാന്ത്യം. ഡീസൽ ടാങ്കറുമായി ബസ് കൂട്ടിയിടിച്ചായിരുന്നു അപകടം.
മരിച്ചവരിൽ 11 സ്ത്രീകളും 10 കുട്ടികളും ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം. ബസില്‍ എത്രപേരാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. മദീനയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ മുഹറഹാത് എന്ന സ്ഥലത്താണ് അപകടം.
വാഹനം കത്തിയ നിലയിൽ ആയതിനാൽ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒരാൾ രക്ഷപ്പെട്ടതായാണ് വിവരം
ഇന്ത്യൻ സമയം രാത്രി ഒന്നരയോടെ ആയിരുന്നു അപകടം. ഹൈദരാബാദിൽ നിന്നുള്ള ഉംറ തീർഥാടകരാണ് ഇവർ. സിവില്‍ ഡിഫന്‍സും പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.
















