ആയഞ്ചേരി: ആയഞ്ചേരി പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കമാകെ എൽഡിഎഫിന്റെ വാർഡ് തല കൺവെൻഷനുകൾ ആരംഭിച്ചു. 16, 17, 18 തീയതികളിൽ എല്ലാ വാർഡുകളിലും കൺവെൻഷനുകൾ പൂർത്തിയാക്കി 19-ന് സ്ഥാനാർഥികൾ നാമനിർദേശപത്രങ്ങൾ സമർപ്പിക്കാൻ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ് എൽഡിഎഫ്.
പതിനെട്ടാം വാർഡിലെ കൺവെൻഷൻ മന്ദിക്കണ്ടി ഗ്രൗണ്ടിൽ ടി. വി. കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. പി. എം. വിനോദൻ, കെ. കെ. രാജൻ, എൻ. എം. വിമല, അണിയോത്ത് ശ്രീധരൻ, മജീദ് തനാരി, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി എൻ. ബാലകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി കെ. പി. രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി സുധ സുരേഷ് എന്നിവർ പ്രസംഗിച്ചു.
കൺവെൻഷനിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളിൽ പി. എം. സുരേഷ് ബാബു (പ്രസിഡന്റ്), എൻ. കുഞ്ഞിക്കണ്ണൻ (സെക്രട്ടറി), കെ. പി. അനന്തൻ (ഖജാൻജി) എന്നിവരെയും പ്രഖ്യാപിച്ചു.
















