മീനങ്ങാടി: ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. മീനങ്ങാടി എളമ്പാശ്ശേരി സ്വദേശിയും ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തിവരികയും ചെയ്തിരുന്ന മത്തായി (ചാക്കോ – 65)യാണ് മരിച്ചത്.
ഇന്ന് രാവിലെ ആറുമണിയോടെയാണ് 54-ാം മൈൽ മേഖലയിൽ അപകടം സംഭവിച്ചത്. ശക്തമായ ഇടിയിൽ ഗുരുതരമായി പരിക്കേറ്റ മത്തായിയെ ഉടൻ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതശരീരം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് നിയമനടപടികൾ ആരംഭിച്ചു.
















