മോഹന സുരേഷിന്റെ ‘തെയ്യാട്ടം’ പുസ്തകം പ്രകാശനം ചെയ്തു.ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതിയിൽ നടന്ന ചടങ്ങിൽ അഡ്വ.വി .കെ പ്രശാന്ത് എം. എൽ. എ പുസ്തക പ്രകാശനം നിർവ്വഹിച്ചു. ഡോ.പ്രമോദ് പയ്യന്നൂർ പുസ്തക സ്വീകാരവും, ഡോ.അനിത ഹരി പുസ്തക പരിചയവും നടത്തി.കാര്യവട്ടം ശ്രീകണ്ഠൻ നായർ,രാധാമണി എന്നിവർ ആശംസയും അർപ്പിച്ചു. ഗീത നായർ ചടങ്ങിന് സ്വാഗതവും ഒ. പി. വിശ്വനാഥൻ നന്ദിയും, ഗ്രന്ഥകാരി മോഹന സുരേഷ് മറുമൊഴിയും രേഖപ്പെടുത്തി.
















