ആയഞ്ചേരി: ആയഞ്ചേരിടൗണിൽ കുഴഞ്ഞു വീണ വയോദികൻ മരിച്ചു. കടമേരി വള്ളിയാട് കീഴലൻകുറ്റി വീട്ടിൽ താമസിക്കുന്ന കുഞ്ഞബ്ദുള്ളയാണ് മരിച്ചത്. ഇന്നലേ ഉച്ചയോടെയായിരുന്നു സംഭവം. ആയഞ്ചേരി ടൗണിലെ ഒരു കടയ്ക്കുള്ളിലായിരുന്നു കുഴഞ്ഞുവീണത്.
സംഭവം ശ്രദ്ധയിൽപ്പെട്ടവർ ഉടൻ തന്നെ ഇയാളെ അടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായി. ഭാര്യ: മാമി പറമ്പത്ത്. മക്കൾ: നാസർ, നജീബ്, നസീബ്, നദീർ, സക്കീന, സബീന. മരുമക്കൾ: ഇബ്രാഹിം കിളിയമ്മൽ, റഫീഖ് കാർത്തികപ്പള്ളി, ജസീറ തറൊപൊയിൽ, സമീറ വാണിമേൽ, സഹല കൊളത്തൂർ, ഹഫീല അരൂർ
















