കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ റോട്ടറി ക്ലബ് ഓഫ് പാലാരിവട്ടം, ഡിസ്ട്രിക്ട് 3205 ന്റെ സഹകരണത്തോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി 2026 ഒക്ടോബർ 23-ന് രാവിലെ 9.30-ന് TOC H പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു. കൊച്ചി സിറ്റി പോലീസിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർഥികളിൽ
ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരായ അവബോധം വളർത്തുക, ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുക, ആരോഗ്യകരവും ലഹരിമുക്തവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകഎന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.ചടങ്ങിൽ കൊച്ചി സിറ്റി ഡെപ്യൂട്ടികമ്മീഷണർ ഓഫ് പോലീസ് (ലോ ആൻഡ് ഓർഡർ) 1
മോഹിത് റാവത്ത് IPS സ്വാഗതപ്രസംഗം നടത്തി. കൊച്ചി സിറ്റി പോലീസ്കമ്മീഷണറും ഐജിപിയുമായ എസ്. കാളിരാജ് മഹേഷ് കുമാർ IPS അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട എംഎൽഎ ഉ മ തോമസ് ഉദ്ഘാടന പ്രസംഗവും ഓപ്പറേഷൻ തൂഫാൻ പ്രതിജ്ഞയും നിർവഹിച്ചു.
ചടങ്ങിന്റെ ഭാഗമായി വിദ്യാർഥികൾക്ക് തൂഫാൻ ബാഡ്ജുകൾ വിതരണം ചെയ്തിട്ടുള്ളതും, കൊച്ചി സിറ്റി ഡെപ്യൂട്ടികമ്മീഷണർ ഓഫ് പോലീസ് (ലോ ആൻഡ് ഓർഡർ) 2 അരുൺ കെ. പവിത്രൻ IPS, റോട്ടറി ക്ലബ് ഓഫ് പാലാരിവട്ടം ഡിസ്ട്രിക്ട് 3205 പ്രസിഡന്റ് ഡോ. സതീഷ് അശോക് TOC H പബ്ലിക് സ്കൂൾ സൊസൈറ്റി മാനേജർ കുര്യൻ തോമസ്, സ്കൂൾ പ്രിൻസിപ്പൽ ടെസ്സി ജോസ് കെ. എന്നിവർ ആ ശംസാപ്രസംഗം നടത്തിയിട്ടുള്ളതുമാണ്. തുടർന്ന് കൊച്ചി സിറ്റി നാർക്കോട്ടിക് സെല്ലിലെ അസിസ്റ്റന്റ്കമ്മീഷണർ ഓഫ് പോലീസ്
അനന്തലാൽ എ. “Say No to Drugs, Say Yes to Life” (ലഹരിയോട് നോ പറയൂ, ജീവിതത്തോട് യെസ് പറയൂ) എന്ന വിഷയത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്നയിച്ചിട്ടുള്ളതാണ്. ക്ലാസ്സിന്റ ഭാഗമായി ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തിയുടെ
ആരോഗ്യത്തെയും കുടുംബത്തെയും സമൂഹത്തെയും എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു
എന്നതിനെക്കുറിച്ചും ലഹരിയിൽ നിന്ന് അകന്നുനിൽക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും
വിദ്യാർഥികൾക്ക് വിശദീകരിച്ച് നല്കിയിട്ടുള്ളതാണ്.
വിദ്യാർഥികളിൽ ലഹ രിവിരുദ്ധ മനോഭാവം വളർത്തുന്നതിനും യുവതലമുറയെ ലഹരിയുടെ
വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇത്തരം ബോധവൽക്കരണ പ്ര വർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് കൊച്ചി സിറ്റി പോലീസ്അറിയിച്ചിട്ടുള്ളതാണ്.















