തട്ടിപ്പുകളുടെ പറുദീസയായി മാറിക്കഴിഞ്ഞു കേരളം. വായ്പ്പാ തട്ടിപ്പുകള്‍ മുതല്‍, കഴുത്തറുപ്പന്‍ ബ്ലേഡ് പിരിവുകള്‍ വരെ സംസ്ഥാനത്തുണ്ട്. ഇതിനിടയിലൂടെ ഒരു പെരിന്തല്‍മണ്ണക്കാരന്റെ പലിശ രഹിത ഭവന വായ്പ്പാ തട്ടിപ്പിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ രവീഷ് നന്ദന്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് രവീഷ് നന്ദന്‍, പെരിന്തല്‍മണ്ണക്കാരനായ തട്ടിപ്പു വീരന്‍ ഇസ്മയിലിനെ പൊളിച്ചടുക്കുന്നത്. വളരെ ബുദ്ധിപൂര്‍വ്വമാണ് ഇസ്മയില്‍ ജനങ്ങളെ പറ്റിച്ചത്. കുറഞ്ഞ ചെലവില്‍ വീടുവെച്ചു നല്‍കാമെന്നും പറഞ്ഞ് ഉപഭോക്താവില്‍ നിന്നും 2.5 ലക്ഷം മുതല്‍ 3 ലക്ഷം രൂപ വരെ ആദ്യം വാങ്ങും.
പിന്നീട്, വീടുവെയ്ക്കാനുള്ള കല്ലും മണ്ണും മണലുമൊക്കെ കുറച്ച് ഇറക്കും. ഇതു കാണുമ്പോള്‍, ഉപഭോക്താവ് വിചാരിക്കും വീടുപണി തുടങ്ങിനുള്ള തയ്യാറെടുപ്പാണെന്ന്. എന്നാല്‍, പിന്നീടു നടക്കുന്നതാണ് തട്ടിപ്പ്. പണിക്കാരെ കിട്ടാനില്ലെന്നും, വീടു പണിക്കുള്ള സാധനങ്ങള്‍ കിട്ടുന്നില്ലെന്നും പറഞ്ഞ് വീടുപണി നീട്ടിക്കൊണ്ടു പോകും. ഇങ്ങനെ നിവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്. പ്രധാനമായും മലബാര്‍ മേഖലയിലാണ് ഇസ്മയിലിന്റെ തട്ടിപ്പ് നടക്കുന്നത്. ഇതില്‍ വീണുപോയിരിക്കുന്നത്, വീടെന്ന സ്വപ്‌നം സഫലമാക്കാന്‍ വേണ്ടി ആഗ്രഹിക്കുന്ന പാവപ്പെട്ടവരും. ഇതുവരെ 151 പേരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നാണ് രവീഷ് നന്ദന്‍ വീഡിയോയില്‍ പറയുന്നത്. ‘പകുതി പണം മതി, വീട് നിര്‍മ്മിക്കാന്‍ പലിശ രഹിത വായ്പ’ എന്നതാണ് ഇസ്മയിലിന്റെ ആപ്ത വാക്യവും പരസ്യവും.
സോഷ്യല്‍ മീഡിയയിലൂടെയും, പോസ്റ്ററുകലിലൂടെയും പ്രചാരംം നടത്തിയാണ് ഉപഭോക്ടാക്കളെ ആകര്‍ഷിക്കുന്നത്. വര്‍ഷങ്ങളായി ഈ തട്ടിപ്പ് നടക്കുന്നുണ്ടെന്നും വീഡിയോയില്‍ നിന്നും മനസ്സിലാക്കാം. ഈ വീഡിയോ രവീഷ് ചെയ്തതിനു പിന്നാലെ ഇസ്മയില്‍ പലകുറി വിളിച്ച് വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞെങ്കിലും, തട്ടിപ്പ് പുറത്തു കൊണ്ടു വരാന്‍ വേറെ മാര്‍ഗമില്ലയിരുന്നെന്നാണ് രവീഷ് പറയുന്നത്. ഇനിയും പരാതിക്കാരുണ്ട്. ആരെങ്കിലും തട്ടിപ്പിന് ഇറയായിട്ടുണ്ടെങ്കില്‍ അവരും ഈ വീഡിയോ കണ്ട് പരാതി നല്‍കാന്‍ തയ്യാറാകണമെന്നും രവീഷ് പറയുന്നുണ്ട്. മാത്രമല്ല, കോടിക്കണക്ക് സ്വത്തും പണവും ഇസ്മയിലിനുണ്ട്. അദ്ദേഹം ആര്‍ക്കും ഒന്നും കൊടുക്കില്ല. ഇസ്മയിലിന്റെ തട്ടിപ്പ് മാധ്യമങ്ങളും കൊടുക്കില്ല.
ഇസ്മയിലിന്റെ പോഷ് ജീവിതമാണ് മാധ്യമങ്ങളെ ഭപ്പെടുത്തുന്നത്. കോടികള്‍ വിലയുള്ള ഖേഞ്ച് റോവര്‍ പോലുള്ള വാഹനങ്ങളിലാണ് ഇസ്മയിലിന്റെ സഞ്ചാരം പോലും. ഈ വണ്ടികള്‍ വിറ്റാല്‍പ്പോലും കുറേേേപാര്‍ക്ക് അവരുടെ പണം തിരികെ കൊടുക്കാമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഇതു പോലെ ആയിരുന്നു ഹൈറിച്ച് പ്രതാപനും. ആദ്യം ഞാന്‍ പറഞ്ഞപ്പോള്‍ എന്നെ എല്ലാരും ചീത്ത വിളിച്ചു. അവസാനം പലരും തിരുത്തി. ഈ വിഷയം മാധ്യമങ്ങള്‍ ഏറ്റെടുക്കും വരെ നിങ്ങള്‍ എന്നെ സഹായിക്കണമെന്നും രവീഷ് പറയുന്നു. പണം നഷ്ടമായി ഒരുപാട് കരഞ്ഞുകൊണ്ടിരിക്കുന്ന പാവങ്ങള്‍ക്ക് വേണ്ടിയാണ് ഇത് പറയുന്നതെന്നും രവീഷ് വീഡിയോയില്‍ പറയുന്നു.
CONTENT HIGH LIGHTS; Ismail’s ‘massive fraud’?: Many people fell for the scam of giving away a house to a Perinthalmanna man?; Ravish Nandan’s video urges all those who have gone to the wrong place to avoid falling for it again
















